ഭരണം മാറുമെന്ന് ഉറപ്പായപ്പോൾ പാൽവില കൂട്ടുവാൻ മിൽമ ഫെഡറേഷൻ നീക്കമെന്ന്  കേരളാ ക്ഷീരകർഷക കോൺഗ്രസ്
Thiruvananthapuram, 20 ഏപ്രില്‍ (H.S.) തിരുവനന്തപുരം: ഭരണം മാറുമെന്ന് ഉറപ്പായപ്പോൾ പാൽവില കൂട്ടുവാൻ മിൽമ ഫെഡറേഷന്റെ സഹായം ആവശ്യമില്ലെന്നും വരുന്ന യുഡിഎഫ് സർക്കാരിനെക്കൊണ്ട് പാൽവില വർധിപ്പിക്കുവാൻ ക്ഷീരകർഷക കോൺഗ്രസിന് അറിയമെന്നും കേരളാ ക്ഷീരകർഷക കോ
milma


Thiruvananthapuram, 20 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: ഭരണം മാറുമെന്ന് ഉറപ്പായപ്പോൾ പാൽവില കൂട്ടുവാൻ മിൽമ ഫെഡറേഷന്റെ സഹായം ആവശ്യമില്ലെന്നും വരുന്ന യുഡിഎഫ് സർക്കാരിനെക്കൊണ്ട് പാൽവില വർധിപ്പിക്കുവാൻ ക്ഷീരകർഷക കോൺഗ്രസിന് അറിയമെന്നും കേരളാ ക്ഷീരകർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ കെ.സി.രാജൻ പ്രസ്താവിച്ചു. തിരുവനന്തപുരത്ത് YMCA ഹാളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ 15 ലക്ഷത്തിലധികം വരുന്ന ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണ്. കാലിത്തീറ്റയുടെ വൻ വിലവർധനവും ഉത്പാദന ചെലവിനനുസരിച്ചു പാൽവില ലഭിക്കാത്തതും ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.കടുത്ത വേനലായതോടെ പാൽ ഉത്പാദനവും കുറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷകാലമായി ക്ഷീര മേഖലയിലെ പിടിച്ചു നിൽപ്പിന് വേണ്ടി ചെറുകിട ക്ഷീര കർഷകരും, ഫാം നടത്തുന്നവരും പാൽവില കൂട്ടുവാൻ വേണ്ടി മുറവിളി കൂട്ടുന്നു.മിൽമക്ക് അധികാരമുണ്ടായിട്ടും, നിരവധി തവണ ക്ഷീര വികസന വകുപ്പ് മന്ത്രിക്കും ഫെഡറേഷൻ ചെയർമാനും നിവേദനം കൊടുത്ത് കാത്തിരിക്കുന്ന സമയത്ത്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൂട്ടാമെന്ന മോഹന വാഗ്ദാനം വെറും പാഴ് വാക്കായപ്പോൾ ഫെഡറേഷന്റെ വിശേഷാൽ പൊതുയോഗത്തിൽ ക്ഷീരകർഷകരുടെ ദുരിതം അറിയാവുന്ന എറണാകുളം മേഖല യൂണിയന്റെ ഭരണസമിതി അംഗങ്ങൾ പ്രധിഷേധിച്ച് ഡോ.വർഗ്ഗീസ് കുര്യന്റെ പ്രതിമക്ക് മുന്നിൽ ധർണ സമരവും, തുടർന്ന് ആയിരക്കണക്കിന് ക്ഷീര കർഷകരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയേറ്റിന് മുമ്പിൽ സ്ത്രീകളടക്കം ശയന പ്രദക്ഷിണം വരെ നടത്തിയിട്ടും കണ്ണ് തുറക്കാത്ത മിൽമ ഫെഡറേഷൻ ചെയർമാൻ, തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ചില ഫെഡറേഷൻ ഭരണ സമിതി അംഗങ്ങളെക്കൊണ്ട് പ്രധിഷേധ സമരം നടത്തി പത്രസമ്മേളനവും നടത്തിയ ഫെഡറേഷൻ ചെയർമാന്റെ തെറ്റായ നയത്തിനെതിരെ അതി രൂക്ഷമായ ഭാഷയിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. പല പ്രാവിശ്യം പാൽ വില കൂട്ടുവാൻ ക്ഷീരവികസന വകുപ്പ് മന്ത്രി പറഞ്ഞിട്ടും മുഖ്യ മന്ത്രിയുടെ പ്രീതി നേടാനായി ക്ഷീര കർഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഫെഡറേഷൻ പാൽവില ഇനി വർദ്ധിപ്പിക്കേണ്ടെന്നും, ഒരു മാസം കഴിഞ്ഞ് വരുന്ന യു ഡി എഫ് ന്റെ സർക്കാരും മന്ത്രിയും വരുമ്പോൾ ക്ഷീര കർഷക കോൺഗ്രസ് മുൻ കൈ എടുത്ത് ഉൽപ്പാദന ചെലവിന് അനുസരിച്ച് ഉള്ള പാൽവില വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ വടക്കേവിള ശശി അധ്യക്ഷനായി.സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്‌.അയ്യപ്പൻ നായർ,ജോയ്പ്രസാദ്,ഡോ:പി.കെ. വേണു,വി.വേണുഗോപലക്കുറുപ്പ്,ജില്ലാ പ്രസിഡന്റുമാരായ അയിര സലിംരാജ്, കെ.കെ.ഹർഷകുമാർ,എം.ഒ. ദേവസ്യ,ആയാപറമ്പ് രാമചന്ദ്രൻ,ഷാന്തി ചേനപ്പാടി എന്നിവർ പ്രസംഗിച്ചു.

തൊടിയൂർ വിജയൻ,

ജനറൽ സെക്രട്ടറി.

---------------

Hindusthan Samachar / Sreejith S


Latest News