Enter your Email Address to subscribe to our newsletters

Kannur, 20 ഏപ്രില്‍ (H.S.)
കണ്ണൂർ റെയില്‍വേ സ്റ്റേഷനിലും ഡിജിറ്റല്‍ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു. അത്യന്തം സുരക്ഷിതത്വത്തോടെ യാത്രക്കാരുടെ ലഗേജുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണ് കോഴിക്കോട്, തിരൂർ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പിന്നാലെ കണ്ണൂരിലും ഒരുക്കിയത്.ഒന്നാം നമ്പർ ഫ്ലാറ്റ്‌ഫോമില്‍ പ്രവേശന കവാടത്തിനടുത്തായാണ് ലോക്കർ സജ്ജീകരിച്ചത്. ദീർഘദൂര യാത്രക്കാർക്കുള്‍പ്പെടെ ലോക്കർ സൗകര്യം ഏറെ പ്രയോജനപ്പെടുമെന്ന് കണ്ണൂർ റെയില്‍വേ സ്റ്റേഷൻ മാനേജർ എസ്. സജിത്ത്കുമാർ പറഞ്ഞു.
മൊബൈല്‍ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി. സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകള്‍ പ്രവർത്തിക്കുന്നത്. മുഴുവൻ സംവിധാനവും സി.സി.ടി.വി. നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമാണ് ഏർപ്പെടുത്തിയത്.
മീഡിയം, ലാർജ്, എക്സ്ട്രാലാർജ് എന്നിങ്ങനെ വിവിധ വലിപ്പങ്ങളില്‍ ലോക്കറുകള്‍ ലഭ്യമാണ്. മീഡിയം ആറു മണിക്കൂറിന് 40 രൂപയും ലാർജ് ആറു മണിക്കൂറിന് 100 രൂപയും എക്സ്ട്രാലാർജ് ആറു മണിക്കൂറിന് 140 രൂപയുമാണ് നിരക്കുകള്‍.
---------------
Hindusthan Samachar / Sreejith S