തീ പൂർണമായി അണക്കാനായില്ല, വെടിപൊട്ടുന്ന ശബ്ദം ഇപ്പോഴും കേൾക്കാം: തൃശൂർ മേയർ
Thrissur, 21 ഏപ്രില്‍ (H.S.) *തൃശൂർ:* തീ പൂർ‌ണമായി അണക്കാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തകരടക്കം എല്ലാവരും സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും തൃശൂർ‌ മേയർ നിജി ജസ്റ്റിൻ. ദാരുണമായ സംഭവമാണ് നടന്നതെന്നും തീയണക്കാനുള്ള തീവ്രശ്രമാണ് തുടരുന്നതെന്നും മേയ
Fire accident


Thrissur, 21 ഏപ്രില്‍ (H.S.)

*തൃശൂർ:* തീ പൂർ‌ണമായി അണക്കാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തകരടക്കം എല്ലാവരും സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും തൃശൂർ‌ മേയർ നിജി ജസ്റ്റിൻ. ദാരുണമായ സംഭവമാണ് നടന്നതെന്നും തീയണക്കാനുള്ള തീവ്രശ്രമാണ് തുടരുന്നതെന്നും മേയർ പറഞ്ഞു.

‌ 'തീ കത്തുന്നത് തുടരുകയാണ്. വെടിപൊട്ടുന്നതും തുടരുന്നുണ്ട്. രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് ഇപ്പോഴും പ്രദേശത്തേക്ക് എത്താനാകുന്നില്ല. എന്നാലും ഫയർഫോഴ്സ് പരമാവധി വെള്ളമടിച്ച് തീയണക്കാൻ ശ്രമിക്കുകയാണ്. തിരുവമ്പാടി വിഭാഗത്തിന്റെ ആളുകളും വെടിപ്പുരയിലുണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്ന് മേയർ പറഞ്ഞു. ഏറെക്കുറെ പ്രദേശവാസികൾ തന്നെയായിരിക്കാം തൊഴിലാളികളായ 40 പേരെന്നും മേയർ‌ പറഞ്ഞു.അ‍ഞ്ചേക്കറോളം വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

കൂടുതൽ അപകടം ഉണ്ടാകുമെന്നുള്ളതിനാൽ‌ ആളുകളോട് മാറി നിൽ‌ക്കാനും അധികൃതര്‍ നിർദ്ദേശം നൽകുന്നുണ്ട്. സംഭവം നടന്ന് ഒന്നേമുക്കാൽ മണിക്കൂർ പിന്നിടുമ്പോഴാണ് വീണ്ടും സ്ഫോടനം നടക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News