Enter your Email Address to subscribe to our newsletters

New delhi 1 ഏപ്രില്‍ (H.S.)
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുഗമമായ ചരക്ക് നീക്കത്തിനായി ഇറാൻ അധികൃതരുമായി ചർച്ചകള്‍ നടന്നുവരുന്നതായി വിദേശകാര്യ മന്ത്രാലയം. പശ്ചിമേഷ്യൻ സ്ഥിതിഗതികളെക്കുറിച്ചുള്ള പത്രസമ്മേളനത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്കിൽ വച്ച് ഇന്ത്യൻ കപ്പലുകള്‍ ആക്രമണത്തിനിരയായ സംഭവത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മറുപടി. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും മന്ത്രാലയം വിശദീകരിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ, ഇന്ത്യൻ കപ്പലുകളായ വിഎൽസിസി സാംനാർ ഹെറാൾഡ്, ബൾക്ക് കാരിയർ ജാഗ് അർനവ് എന്നിവ ഹോർമുസ് കടലിടുക്കിൽ വച്ച് ആക്രമിക്കപ്പെട്ടു. ഇതോടെ കപ്പലുകള്‍ പേർഷ്യൻ ഗൾഫിലേക്ക് മടങ്ങിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ത്യൻ നാവികരുടെ സുരക്ഷയാണ് സർക്കാരിൻ്റെ മുൻഗണന'' എന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
പേർഷ്യൻ ഗൾഫിൽ ഇന്ത്യയുടെ നിരവധി കപ്പലുകളുണ്ട്. ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് സുരക്ഷിതമായി പുറത്തുകടക്കാൻ കഴിയുന്ന തരത്തിൽ ഇറാനുമായും മറ്റുള്ളവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഈ ശ്രമത്തിൽ, ഇന്ത്യയുടെ 10 കപ്പലുകൾ ഇതുവരെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നിട്ടുണ്ട്. ഒരു കപ്പൽ എത്താനുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ രണ്ട് കപ്പലുകൾക്ക് നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവം അറിഞ്ഞ നിമിഷം തന്നെ സംഭവത്തെ ശക്തമായി അപലപിച്ചു. വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തിയ ഇറാനിയൻ അംബാസഡറുമായും ബന്ധപ്പെട്ടു. വിദേശകാര്യ സെക്രട്ടറി മുഖേന ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്കകൾ അറിയിക്കുകയും ചെയ്‌തു. നാവികരുടെ സുരക്ഷയ്ക്കും വാണിജ്യ ചരക്ക് നീക്കത്തിനും ഇന്ത്യ ഉയർന്ന പ്രാധാന്യം നൽകുന്നുവെന്നും വിദേശകാര്യ വക്താ
വ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S