Enter your Email Address to subscribe to our newsletters

Delhi , 21 ഏപ്രില് (H.S.)
85 വർഷങ്ങൾക്ക് ശേഷം കാശ്മീരിൽ ‘ദശർ മഹാകുംഭമേള’ വീണ്ടും പുനരാരംഭിക്കുന്നു. ജൂലൈ 15 മുതൽ ജൂലൈ 24 വരെ 10 ദിവസമാണ് ഗന്ദർബാൽ ജില്ലയിലെ ശാദിപോറയിൽ പുണ്യ സംഗമം നടക്കുക.......
പ്രയാഗ്രാജ്, ഹരിദ്വാർ, നാസിക്, ഉജ്ജയിൻ എന്നിവിടങ്ങളിൽ നടക്കുന്ന കുംഭമേളകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ‘ദശർ കുംഭ്’ എന്ന അറിയപ്പെടുത്ത താഴ്വരയിലെ ആത്മീയ സംഗമം. 1941 ലാണ് കശ്മീരിൽ അവസാനമായി കുംഭമേള നടന്നത്. തുടങ്ങുന്നത് കാശ്മീരിന്റെ സാംസ്കാരികവും ആത്മീയവുമായ ഉണർവിന്റെ വലിയൊരു അടയാളം കൂടിയാണ് കുംഭമേള വീണ്ടും ആരംഭിക്കുന്നത്
സിന്ധു നദിയും ഝലം (വിതസ്ത) നദിയും സംഗമിക്കുന്ന പ്രദേശത്താണ് കുംഭമേള നടക്കുന്നത്.മൂന്ന് ലക്ഷം ഭക്തർ ഇതിൽ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. സ്വാമി കാളികാനന്ദ് സരസ്വതിയും അദ്ദേഹത്തിന്റെ ആശ്രമവുമാണ് മേളയുടെ സംഘാടകർ. കശ്മീരിന്റെ പുരാതന ആത്മീയ പൈതൃകവുമായി ആളുകളെ വീണ്ടും ബന്ധിപ്പിക്കുകയാണ് കുംഭമേളയുടെ ആത്യന്തികമായ ലക്ഷ്യം എന്നും സംഘാടകർ വ്യക്തമാക്കി..
2016 ൽ കശ്മീരിൽ പ്രതീകാത്മക ഏകദിന കുംഭമള നടന്നിരുന്നു.കാശ്മീരി പണ്ഡിറ്റുകൾ ഉൾപ്പെടെ 35,000 പേരാണ് അന്ന് സ്നാനം ചെയ്തത്. പുണ്യസ്നാനങ്ങൾ, ആത്മീയ പ്രഭാഷണങ്ങൾ, കാശ്മീരി നാടൻ കലകൾ എന്നിവ കുംഭമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്..പത്ത് അപൂർവ്വമായ ആകാശ പ്രതിഭാസങ്ങൾ ഒന്നിച്ചെത്തുന്ന വേളയിലാണ് കാശ്മീരി കുംഭമേള നടക്കുന്നത്. ഇതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയും. ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ, രാശിചക്ര സ്ഥാനങ്ങൾ, വ്യതിപത, ആനന്ദ യോഗ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പത്ത് വർഷം കൂടുമ്പോൾ മാത്രമാണ് ഇത് സംഭവിക്കുന്നത്..
യഥാത്ഥ പൈതൃകത്തിൽ നിന്നും അകന്നുപോയ കശ്മീരിന് വേരുകളിലേക്ക് മടങ്ങാനുള്ള വലിയൊരു അവസരം കൂടിയാണ് കുംഭമേള സമ്മാനിക്കുന്നത്.......
ജൂലൈ 15 മുതൽ 26 വരെ വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഝലം നദിയുടെ തീരത്തുള്ള ഷാദിപ്പോരയിൽ ഒമ്പത് ദിവസത്തെ കുംഭമേള നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ ശ്രീനഗറിൽ സ്വാമി കാളികാനന്ദ സരസ്വതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1941 വരെ കശ്മീരിൽ നടന്നിരുന്ന കുംഭമേളയുടെ ലക്ഷ്യം, 'നമ്മൾ എന്ത് പേരുകൾ നൽകിയാലും ദൈവം ഒന്നാണ് എന്ന് അറിയിക്കുക എന്നതാണ്' എന്ന് ഉത്സവത്തിന്റെ നടത്തിപ്പിന് നേതൃത്വം നൽകുന്ന സ്വാമി കാളികാനന്ദ സരസ്വതി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR