മലമുകൾ സംഘർഷം, പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം: ബിജെപി
Thiruvananthapuram , 21 ഏപ്രില് (H.S.) പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം: ബിജെപി. നെട്ടയം സംഘർഷത്തിൽ വട്ടിയൂർക്കാവ് SHO വിപിൻ്റെയും എസ് ഐ ദീപുവിൻ്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണന്നു
വട്ടിയൂർക്കാവ് സംഘർഷം


Thiruvananthapuram , 21 ഏപ്രില് (H.S.)

പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം: ബിജെപി.

നെട്ടയം സംഘർഷത്തിൽ വട്ടിയൂർക്കാവ് SHO വിപിൻ്റെയും എസ് ഐ ദീപുവിൻ്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ക്രൂരതയാണന്നും ഈ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.

നെട്ടയം മലമുകൾ ഭാഗത്ത് ബിജെപി ശക്തി പ്രാപിച്ചത് സിപിഎമ്മിനും കോൺഗ്രസിനും അംഗീകരിക്കാൻ പറ്റാത്തത് കാരണമാണ് കോൺഗ്രസ് കുടുംബത്തിൽ നിന്ന് ബിജെപി പ്രവർത്തകനായി മാറിയ ബിനുവിൻ്റെ ഭാര്യ രജനിക്ക് നേരെ സിപിഎം നടത്തിയ നഗ്നതാ പ്രദർശനമെന്നും, അതിന് എതിരെ പോലീസിൽ പരാതി നല്കി വന്നപ്പോൾ സ്വന്തം വീട്ടിൽ കയറാൻ പോലും ബിനുവിനെ സമ്മതിച്ചില്ലന്നും ഇതിനെല്ലാം പോലീസ് കാഴ്ച്ചക്കാരായി നിന്നും എന്നും ബിജെപി നേതാക്കൾ പറഞ്ഞു. മലമുകൾ പള്ളിയിൽ കയറി നിന്ന് DYFI പ്രവർത്തകർ എറിഞ്ഞ കല്ല് കൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന് പരുക്ക് ഏറ്റത് .

പരുക്കേറ്റ ഉദ്യോഗസ്ഥർക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തിയത് ബിജെപി പ്രവർത്തകരാണ്.

ഇതിൻ്റെ ഡിജിറ്റൽ തെളിവുകൾ സിറ്റി പോലീസ് കമ്മീഷണർക്ക് തിങ്കളാഴ്ച തന്നെ കൈമാറി എന്നും എന്നാൽ ഇതൊന്നും വക വയ്ക്കാതെയാണ് SHO വിപിൻ്റെ നേതൃത്വത്തിൽ പോലീസ് ബിജെപി പ്രവർത്തർക്ക് എതിരെ അഴിഞ്ഞാടിയത്. ഇടപഴിഞ്ഞി ക്ഷേത്രത്തിനുള്ളിലെ മത പഠന ശാല ആക്രമിച്ച് നശിപ്പിച്ച് പോലീസ് ഒരു കേസിലും പ്രതിയല്ലാത്ത പരാതിക്കാരൻ കൂടിയായ ബിനു ഉൾപ്പടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഇടിവണ്ടിയിൽ ഇട്ട് മർദിച്ചതെന്നും, അനുമതി ഇല്ലാതെ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത് എന്ന സുപ്രിം കോടതി വിധി പോലും കാറ്റിൽ പറത്തിയാണ് പോലീസ് ഇടപഴിഞ്ഞി ക്ഷേത്രം അക്രമിച്ചെതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

കുറ്റക്കാരായ ഉദ്യോസ്ഥർക്ക് എതിരെ നടപടി എടുത്തില്ലങ്കിൽ സമരം ശക്തമാക്കുമെന്നും സംസ്ഥാന ഉപദ്ധ്യക്ഷ ആർ ശ്രീലേഖ , സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി, വട്ടിയൂർക്കാവ് മണ്ഡലം പ്രസിടണ്ട് മണികണ്ഠൻ എന്നിവർ അറിയിച്ചു.

പോലീസ് അമ്പലത്തിൽ കയറി ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ വലിയ പ്രധിഷേധമാണ് സ്ഥലത്ത് ഉയരുന്നത്.. ബി ജെ പി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News