തൃശൂരിലുണ്ടായത് ഉഗ്രസ്ഫോടനം, രക്ഷാപ്രവർത്തനം തുടരുന്നു; സിറ്റി പൊലീസ് കമീഷണർ
Thrissur , 21 ഏപ്രില് (H.S.) തൃശൂരിലുണ്ടായത് ഉഗ്രസ്ഫോടനം, രക്ഷാപ്രവർത്തനം തുടരുന്നു; സിറ്റി പൊലീസ് കമീഷണർ. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലു പേർ കൂടി മരിച്ചതായി തൃശൂർ സിറ്റി പൊലീസ് കമീഷണ
വെടിക്കെട്ട് അപകടം


Thrissur , 21 ഏപ്രില് (H.S.)

തൃശൂരിലുണ്ടായത് ഉഗ്രസ്ഫോടനം, രക്ഷാപ്രവർത്തനം തുടരുന്നു; സിറ്റി പൊലീസ് കമീഷണർ. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാലു പേർ കൂടി മരിച്ചതായി തൃശൂർ സിറ്റി പൊലീസ് കമീഷണർ.

തൃശൂരിൽ നടന്നത് ഉഗ്രസ്ഫോടനമെന്നും കമീഷണർ നകുൽ ദേശ് മുക്ക് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേരെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. അതിൽ നാലു പേരുടെ മരണമാണ് പൊലീസ് സ്ഥിരീകരിച്ചത്.

അതേസമയം, സ്ഫോടനം നടന്ന ശാലയ്ക്കുള്ളിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും കമീഷണർ അറിയിച്ചു. ആകെ പന്ത്രണ്ട ഷെഡുകളാണ് ഉണ്ടായിരുന്നത്.

പൊട്ടിത്തെറിക്ക് ശേഷം ഇപ്പോൾ ഒരു ഷെഡ് മാത്രമാണ് അവശേഷിക്കുന്നത്. ഷെഡിന് പുറത്ത് കുഴിമിന്നലുകൾ വെച്ചിരുന്നു. ആ കുഴിമിന്നലുകളാണ് ബാക്കി നിൽക്കുന്നതെന്നും പൊലീസ് അറിയിച്ചു.

തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം: 9 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു; പലരുടെയും നില അതീവ ഗുരുതരം

*തൃശ്ശൂർ:* തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 9 പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. 18 പേരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നിരവധി തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് ലഭ്യമാകുന്ന വിവരം.

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പടക്ക നിർമാണ ശാലയിൽ എത്ര പേർ ജോലിക്ക് ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. പലരും ചിതറി തെറിച്ചു പോയെന്നാണ് സംശയം. ശരീര ഭാഗങ്ങൾ പാടത്തു നിന്നും കണ്ടെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News