Enter your Email Address to subscribe to our newsletters

Kerala, 21 ഏപ്രില് (H.S.)
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടുപുര പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം അത്യന്തം ദുഖകരമാണ് . അടിയന്തരനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി.
5 പേർ മരിച്ചതായാണ് വിവരം . എട്ടുപേരെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ ആളുകൾ വെടിപ്പുരയ്ക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. വടക്കാഞ്ചേരിക്കടുത്തുള്ള മുണ്ടത്തിക്കോട്ടുള്ള നിർമാണ ശാലയിലാണ് പകൽ മൂന്നോടെയാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്.
പൂരത്തിന്റെ ഒരുക്കങ്ങൾക്കിടയിൽ ഉണ്ടായ ദുരന്തം അതീവ ദുഖകരമാണ്.
ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ
ആരൊക്കെയാണ് അപകടത്തിൽ ജീവൻ നഷ്ട പ്പെട്ടത് എന്നുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല . അപകടസ്ഥലത്തേക്ക് തിരിക്കുകയാണ്. മന്ത്രി മാരും ഉദ്യാഗസ്ഥരും ജനപ്രതിനിധികളും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുനുണ്ട്. ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കിയിട്ടുണ്ട് . തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമായിട്ടുണ്ട്
മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി, മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുവാനും നിർദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ അപകടം അത്യന്തം ദുഖകരമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.ഏറെ ഞെട്ടലുണ്ടാക്കിയ സംഭവമാണ് പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് തീ അണക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരുന്നുണ്ട് . അപകട സ്ഥലത്തേക്ക് കൂടുതൽ ആളുകൾ പോകാതിരിക്കാൻ ശ്രദ്ധിക്കണം. തീ പൂർണ്ണമായും അണഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR