ഓപ്പറേഷൻ എർത്ത് ഗാർഡ്: വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതി
Alappuzha , 21 ഏപ്രില് (H.S.) ഓപ്പറേഷൻ എർത്ത് ഗാർഡ്: വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതി.14 ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത് 4,69, 800 രൂപ. കെട്ടിട നിർമ്മാണ പെർമിറ്റിന്റെ മറവിൽ മണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തി വീട് വയ്ക്കുന്നതിനുള്ള
ഓപ്പറേഷൻ എർത്ത് ഗാർഡ്


Alappuzha , 21 ഏപ്രില് (H.S.)

ഓപ്പറേഷൻ എർത്ത് ഗാർഡ്:

വിജിലൻസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതി.14 ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയത് 4,69, 800 രൂപ.

കെട്ടിട നിർമ്മാണ പെർമിറ്റിന്റെ മറവിൽ മണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തി വീട് വയ്ക്കുന്നതിനുള്ള പെർമിറ്റ് നേടിയശേഷം വ്യാപകമായി മണ്ണ് കടത്തിയെന്നാണ് കണ്ടെത്തൽ.

മണൽ കടത്തിന് പാലക്കാട് ജില്ലാ ജിയോളജിസ്റ്റ് 1,55,500 രൂപ ഗൂഗിൾ പേ വഴി കൈപ്പറ്റി.കൊല്ലം മിനറൽ റവന്യൂ ഇൻസ്പെക്ടർ 1,09,400 രൂപ കൈപ്പറ്റി എന്ന് വിജിലൻസ്

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളില് വ്യാപക ക്രമക്കേടുകൾ എന്ന് റിപ്പോർട്ട്.

സംസ്ഥാനത്തെ മണ്ണ് മാഫിയയെയും അവർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയും പൂട്ടാൻ 'ഓപറേഷൻ എർത്ത് ഗാർഡ്' എന്ന പേരിൽ വിജിലന്സ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന അഴിമതി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും 14 ഉദ്യോഗസ്ഥർ ഓണ്ലൈന് ഇടപാടിലൂടെ കൈകൂലി ഇനത്തില് വാങ്ങിയത് 4,69,800 രൂപ.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ തകിടം മറിച്ച് നടക്കുന്ന അനധികൃത മണ്ണ് ഖനനത്തിന് കടിഞ്ഞാണിടാനാണ് വിജിലൻസ് 'ഓപ്പറേഷൻ എർത്ത് ഗാർഡ്' പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം തിങ്കളാഴ്ച സംസ്ഥാനത്തെ 72 കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന. പഴയതുപോലെ ഒളിച്ചും പാത്തുമല്ല, ആധുനിക രീതിയിൽ ഗൂഗിൾ പേ, പേടിഎം തുടങ്ങിയ യു.പി.ഐ ആപ്പുകൾ വഴിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിക്കൂട്ടിയത്.

14 ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലായി മാത്രം 4,69,800 രൂപയാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ പാലക്കാട് ജില്ലാ ജിയോളജിസ്റ്റ് മാത്രം ഗൂഗിൾ പേ വഴി കൈപ്പറ്റിയത് 1,55,500 രൂപ. കൊല്ലം മിനറൽ റവന്യൂ ഇൻസ്പെക്ടർ 1,09,400 രൂപയും, നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറി 19,500 രൂപയും ഇത്തരത്തിൽ കൈകൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ

കെട്ടിട നിർമ്മാണത്തിനെന്ന പേരിൽ പെർമിറ്റ് വാങ്ങി കുന്നിടിച്ച് മണ്ണ് കടത്തുന്നതാണ് മാഫിയയുടെ പ്രധാന രീതി. വീട് നിർമ്മാണത്തിന് അനുമതി ലഭിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാതെ, പെർമിറ്റിന്റെ മറവിൽ വ്യാപകമായി മണ്ണ് കടത്തിയതായി വിജിലൻസിന്റെ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തി. വീട് വെക്കാനെന്ന വ്യാജേന മലകളും കുന്നുകളും ഇടിച്ചുനിരത്തി വസ്തു പ്ലോട്ടുകളാക്കി മാറ്റുന്ന സംഘങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ കൃത്യമായി 'വിഹിതം' പറ്റി. ഉദ്യോഗസ്ഥരും മാഫിയയും കൈകോർത്തതോടെ സർക്കാരിന് ലഭിക്കേണ്ട കോടികളാണ് ഖജനാവിന് നഷ്ടമായത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും വലിയ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന കർശന നിലപാടിലാണ് വിജിലൻസ്. അനധികൃതമായി കടത്തിയ മണ്ണിന്റെ അളവിന് അനുസരിച്ച്, യഥാർത്ഥ റോയൽറ്റിയുടെ അഞ്ചിരട്ടി തുക പിഴയായി ഈടാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ഫീൽഡ് വെരിഫിക്കേഷൻ തുടരും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News