Enter your Email Address to subscribe to our newsletters

Kochi , 21 ഏപ്രില് (H.S.)
വിവോ, ഐക്യൂ മൊബൈല് ഫോൺ ഉപയോക്താക്കൾക്ക് ജാഗ്രത നിര്ദേശം.വ്യാജ അപ്ഡേറ്റ് സന്ദേശം പണം ചോര്ത്തുമെന്ന് മുന്നറിയിപ്പ്.
പുതിയ മാൽവെയർ തട്ടിപ്പിനെതിരെ കേരള പോലീസ് ഉപഭോക്താക്കൾക്ക് ജാഗ്രത നിർദേശം നൽകി..Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക.
വിവോ, ഐക്യൂ ബ്രാന്ഡുകളുടെ മൊബൈല് ഫോണുകള് ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്.. ഫോണിലേക്ക് വരുന്ന ഒരു വ്യാജ അപ്ഡേറ്റ് സന്ദേശം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള് പൂർണ്ണമായും കാലിയാക്കിയേക്കാം 'ഒറിജിൻ ഒ എസ് അപ്ഡേറ്റ്' എന്ന പേരിൽ എത്തുന്ന പുതിയ മാൽവെയർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കികയാണ് കേരള പോലീസ് . ഫോണിന്റെ നിയന്ത്രണം പൂർണ്ണമായും തട്ടിയെടുക്കുന്നതാണ്ഈ പുതിയ കെണി.
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ കുടുക്കാൻ സൈബർ ലോകത്ത് പുതിയ വല വിരിച്ചിരിക്കുകയാണ് തട്ടിപ്പുസംഘം. വിവോ, ഐക്യൂ ഫോണുകളിൽ സിസ്റ്റം അപ്ഡേറ്റ് ചെയ്യണമെന്ന വ്യാജേന എത്തുന്ന പോപ്പ്-അപ്പ് സന്ദേശങ്ങളാണ് വില്ലൻ. 'അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക' എന്ന സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകും.
ഔദ്യോഗിക അപ്ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എ.പി.കെ ഫയലുകളാണ് ഇത്തരത്തിൽ ഫോണിൽ ഇൻസ്റ്റാൾ ആകുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ആകുന്നതോടെ ക്യാമറ, മൈക്രോഫോൺ, എസ്.എം.എസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്താൻ തട്ടിപ്പുകാർക്ക് സാധിക്കും. ഇത് വഴി ബാങ്ക് ഒടിപികളും പാസ്വേഡുകളും കൈക്കലാക്കി അക്കൗണ്ടിലെ പണം കവരുകയാണ് ഇവരുടെ ലക്ഷ്യം.
പോലീസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ ഇവയാണ്:
• ഫോൺ സെറ്റിംഗ്സിലെ 'System Update' വഴി അല്ലാതെ വരുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്.
• ഫോൺ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അത് അവഗണിക്കുക.
• 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക.
• അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ഓഫ് ചെയ്യുകയും സുരക്ഷിതമായ മറ്റൊരു ഉപകരണത്തിലൂടെ ബാങ്കിംഗ് പാസ്വേഡുകൾ മാറ്റുകയും വേണം.
തട്ടിപ്പിനിരയായാൽ ഒട്ടും വൈകാതെ 1930 എന്ന നമ്പറിലോ, www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി നൽകണമെന്ന് പോലീസ് അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR