തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം
Kerala, 21 ഏപ്രില് (H.S.) തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം..നഗരത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷം. ദിവ സങ്ങളുടെ ഇടവേളയിലോ ഒന്നിട വിട്ട ദിവസങ്ങളിലോ ആണ് ഇപ്പോൾ
Drinking water supply is interrupted


Kerala, 21 ഏപ്രില് (H.S.)

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം..നഗരത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷം. ദിവ സങ്ങളുടെ ഇടവേളയിലോ ഒന്നിട വിട്ട ദിവസങ്ങളിലോ ആണ് ഇപ്പോൾ വെള്ളം ലഭിക്കുന്നത്. ടാങ്കറുകളിൽ വെള്ളം എത്തുന്നതും കാര്യക്ഷമമാകുന്നില്ലെന്നു പരാതി കൾ ഉണ്ട്. പേരൂർക്കട, കുടപ്പന ക്കുന്ന്, ആറ്റുകാൽ ഭാഗം, തിരുവ ല്ലം, പേട്ട, ആനയറ, വെൺപാലവ ട്ടം, പൂജപ്പുര, മുടവൻമുഗൾ, തൃക്ക ണ്ണാപുരം വഴുതക്കാട്, ബേക്കറി തുടങ്ങി ചെറുതും വലുതുമായ സ്ഥലങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്.

തിരുവനന്തപുരം ഊറ്റുക്കുഴി വാൻറോസ് ജംക്ഷൻ റോഡിൽ രാത്രി പൈപ്പ് ആറ്റകുറ്റ പ്പണിയുമായി ബന്ധപ്പെട്ടും ജലവിതരണം തടസ്സപ്പെട്ടു..കമലേശ്വരം ഭാഗത്തെ ജന ങ്ങൾ വലിയ ദുരിതത്തിലാണ്. തുടർച്ചയായി നഗരത്തിൽ വിവിധ ഇടങ്ങളിൽ ഉള്ള പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയുമാണ് ജലവിതര ണത്തിന് തടസ്സമുണ്ടക്കാൻ മറ്റൊരു കാരണം..

രാത്രി 9നാണ് ഊറ്റുക്കുഴിക്കും വാൻറോസ് ജംക്ഷനും ഇടയി ലെ റോഡ് വെട്ടിപൊളിച്ച് അറ്റ കുറ്റപ്പണി ആരംഭിച്ചത്. റോഡിന്റെ മധ്യത്തിലായി വലിയ കുഴിയെടുത്താണ് പണി നടത്തുന്നത്. ഇത് മൂലം വാഹനങ്ങൾ കടന്ന് പോകാനും ബുദ്ധിമുട്ട് നേരിട്ടു. വേനൽ ശക്തമായെങ്കിലും അരുവിക്കരയിൽ നിന്നുള്ള ജലവി തരണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. എന്നിട്ടും നഗര ത്തിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും വെള്ളം ലഭ്യമല്ലാത്തതിന്റെ കാരണം വ്യക്തമല്ല.

ആറ്റുകാൽ വാർഡിലെ ജലവിതര ണം തുടർച്ചയായി തടസ്സപ്പെടുന്ന തിനെതിരെ ബിജെപി കുര്യാത്തി ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ചു..ബി ജെ പി ജില്ലാ പ്രസിഡന്റ് കരമന ജയൻ ഉപരോധം ഉദ്ഘാടനം ചെയ്തു..

അതേസമയം ജലവിതരണം തടസ്സപ്പെടുത്തി ബി ജെ പി രാഷ്ട്രീയം കളിക്കുന്നതാണെന്നാണ് സി പി എം ആരോപണം..

ജലവിതരണത്തിൽ കുറവ് ഉണ്ടാ കുന്നതിനൊപ്പം കുളങ്ങൾ, ആറു കൾ, വീടുകളിലെ കിണറുകൾ തു ടങ്ങിയ സ്രോതസ്സുകളിൽ വെള്ള ത്തിന്റെ അളവു കുറഞ്ഞ് തുടങ്ങി. നഗരത്തിലെ ഭൂരിപക്ഷം സ്ഥലങ്ങ ളിലും പലപ്പോഴും ജലവിതരണം മുടങ്ങുന്നതിനാൽ പൈപ്പുകളിൽ മർദ വ്യതിയാനം ഉണ്ടായതായാ ണ് വിവരം. ഇത് മൂലം എല്ലായിട ത്തും വെള്ളം ഒഴുകി എത്തുന്നില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News