Enter your Email Address to subscribe to our newsletters

Thiruvananthapuram, 22 ഏപ്രില്‍ (H.S.)
ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക്
എം എഫ് എക്ക് പ്രവേശനം നൽകി വിവാദത്തിൽ കുടുങ്ങിയിരിക്കുന്ന സംസ്കൃത സർവകലാശാല, ഗവർണർ പ്രകാശനം നിർവഹിക്കേണ്ട ചട്ടമ്പിസ്വാമികളുടെ ജീവചരിത്രമഹാ കാവ്യത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളക്കടലാസുകൾ ഡമ്മി പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്യാനുള്ള നീക്കം പ്രകാശനത്തിന് തൊട്ടുമുൻപ് വിസി ഇടപെട്ട് തടഞ്ഞു. വിസി യെ അറിയിക്കാതെ സർവ്വകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥരാണ് സർവ്വകലാശാലയെ അപകീർത്തിപെടുത്തുന്ന കബളിപ്പിക്കൽ ഗൂഢമായി ആസൂത്രണം ചെയ്തതതെന്ന് അറിയുന്നു. ഇതോടെ സർവ്വകലാശാല വീണ്ടും മറ്റൊരു വിവാദത്തിൽ കൂടി കുടുങ്ങി.
സദ്ഗുരു ചട്ടമ്പിസ്വാമിയുടെ മഹാസമാധി വാർഷികത്തിന് അനുബന്ധമായി പ്രൊഫ:എ.വി.ശങ്കരൻ രചിച്ച 'തീർത്ഥപാദപുരാ ണം' എന്ന ചട്ടമ്പി സ്വാമികളുടെ സംസ്കൃത ജീവചരിത്രമഹാകാവ്യം പന്മന ആശ്രമത്തിൽ വച്ച് ഗവർണറുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഞായറാഴ്ച
പ്രകാശിപ്പിക്കാൻ സംസ്കൃത സർവകലാശാല നിശ്ചയിച്ചിരുന്നു.
എന്നാൽ അച്ചടി പൂർത്തിയാക്കാത്ത ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നതെന്നും താൻ കബളിപ്പിക്കപ്പെട്ടതായും ചടങ്ങിന് മുൻപ് ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശന ചടങ്ങ് വിസി ഡോ:സിസാ തോമസ് ഒഴിവാക്കി.
1980 ലാണ് പ്രൊഫ :എ. വി. ശങ്കരൻ സംസ്കൃത ഭാഷയിൽ ചട്ടമ്പിസ്വാമികളുടെ ജീവചരിത്ര ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ 1998 ലാണ് പതിനൊന്നു വാല്യങ്ങളുള്ള ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതി പ്രസിദ്ധീകരണത്തിനായി സംസ്കൃത സർവകലാശാലയ്ക്ക് കൈമാറിയത്. ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ വൈകുന്നത് എ. വി. ശങ്കരന്റെ കുടുംബം സർവ്വകലാശാലയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തു ടർന്ന് സർവ്വകലാശാല, പ്രസിദ്ധീകരണവിഭാഗത്തെ ഗ്രന്ഥത്തിന്റെ പ്രകാശനച്ചുമ തല.ഏൽപ്പിക്കുകയായിരുന്നു.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗ്രന്ഥം പ്രസിദ്ധീകരിക്കുന്ന തിന് മുപ്പതുലക്ഷം രൂപയും സർവ്വകലാശാലയ്ക്ക് പ്രത്യേക ഗ്രാന്റായി അനുവദിച്ചിരുന്നു.
പതിനൊന്നു വാല്യങ്ങളുള്ള ഗ്രന്ഥത്തിന് 6600 രൂപ യാണ് വില നിശ്ചയിച്ചിട്ടുള്ളത്. 11 വാല്യങ്ങളും ഒറ്റ കാർട്ടനിൽ നിറച്ചാണ് പ്രകാശനത്തിന് വിസിയുടെ ഓഫീസിൽ എത്തിച്ചത്. പ്രകാശനത്തിന് മുൻപ് വിസി കാർട്ടൻ തുറന്നു നോക്കിയപ്പോഴാണ് നാലു വാല്യങ്ങൾ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള
പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാസാ ണെന്ന് കണ്ടത്.
തുടർന്നാണ് സർവ്വകലാശാലയ്ക്ക് ഏറെ അപമാനമാ കുമായിരുന്ന പ്രകാശനച്ചടങ്ങ്
വിസി തടഞ്ഞത്. ഗ്രന്ഥം പ്രകാശനം ചെയ്യുന്നതിൽ സർവ്വകലാശാലയ്ക്കു ണ്ടായിരിക്കുന്ന വീഴ്ചയിൽ ഗവർണറുടെ സാന്നിധ്യത്തിൽ വിസി ഖേദം രേഖപ്പെ ടുത്തി. ജീവചരിത്രഗ്രന്ഥം ഓഗസ്റ്റ് മാസത്തിനുള്ളിൽ പ്രകാശനം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും വി സി ഉറപ്പു നൽകി.
പ്രൊഫ: ശങ്കരന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ഗ്രന്ഥത്തിന്റെ പ്രതി വാങ്ങുവാൻ പന്മന ആശ്രമത്തിലെത്തിയിരുന്നു. ഗവർണർ ഉദ് ഘാടനം ചെയ്യുന്ന ചടങ്ങിനുള്ള ക്ഷണക്കത്തിൽ ഗ്രന്ഥപ്രകാശനം, ഉൾപ്പെടുത്തിയിരുന്നു. കാലേകൂട്ടി നിശ്ചയിച്ച പ്രകാശനം, സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായ വിസി യുടെ അറിയിപ്പിൽ ഗ്രന്ഥരചയിതാവിന്റെ കുടുംബാംഗങ്ങളും ചട്ടമ്പിസ്വാമി ധർമ്മവിശ്വാസികളും നിരാശരായി. ചട്ടമ്പി സ്വാമി ദർശനങ്ങളെയും പ്രസക്തിയെയും കരുതിക്കൂട്ടി അവഹേളിക്കുന്ന അക്ഷന്തവ്യമായ പിഴവാണ് സർവ്വകലാശാലയുടേതെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തി.
*നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി*
ഗവർണർ ഉൾപ്പടെ സർവ്വകലാശാല സമൂഹത്തെ വ്യാജ പുസ്തക പ്രകാശനം നടത്തി കബളി പ്പിക്കാനും,സർവ്വകലാശാലയെ അപകീർത്തിപെടുത്തുവനും ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും സംസ്കൃത സർവകലാശാല വിസി ക്കും നിവേദനം നൽകി,
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി)
---------------
Hindusthan Samachar / Sreejith S