Enter your Email Address to subscribe to our newsletters

KOZHIKODE , 22 ഏപ്രില് (H.S.)
കേരളത്തില് ദുര്മന്ത്രവാദ നിരോധനത്തിന്റെ മറവില് ഹിന്ദു മതാചാരങ്ങളെയും ജ്യോതിഷം ഉള്പ്പെടെയുള്ള വിശ്വാസ പ്രമാണങ്ങളെയും വേട്ടയാടാനുള്ള സര്ക്കാര് നീക്കത്തില് ഭാരതീയ ജ്യോതിഷ വിചാര സംഘം പ്രതിഷേധം രേഖപ്പെടുത്തി.
വിദഗ്ദ്ധ സമിതി തയ്യാറാക്കിയ ‘ഹാനികരമായ ആചാരങ്ങളുടെ’ താല്ക്കാലിക പട്ടിക അപ്രായോഗികവും വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ ലംഘനവുമാണെന്ന് സംഘടന വിലയിരുത്തുന്നു.
ഹിന്ദു മത ആചാര ക്ഷേത്ര ജ്യോതിഷത്തെയും വിശ്വാസങ്ങളെയും ലക്ഷ്യം വെക്കുന്നു: പട്ടികയിലെ 25, 31 തുടങ്ങിയ ഇനങ്ങളില് പറയുന്ന ‘അമാനുഷിക അവകാശവാദങ്ങള്’, ‘വിശുദ്ധ വസ്തുക്കളുടെ വില്പന’ തുടങ്ങിയവ ദുര്വ്യാഖ്യാനം ചെയ്ത് പരമ്ബരാഗതമായി നിലനി ല്ക്കുന്ന ഹൈന്ദവ വിശ്വാസ പ്രകാരം ഉള്ള ജ്യോതിഷ പ്രവചനങ്ങള്ക്കും, ആരാധനാലയങ്ങളില് നല്കുന്ന ദേവന്റെ ചൈതന്യ അംശം ഉള്ള ഏലസ്സ്, യന്ത്രം, ജപിച്ച വസ്തുക്കള് (സ്വര്ണ്ണം വെള്ളി ചെമ്ബ് തുടങ്ങിയ ലോഹങ്ങള് കൊണ്ടുള്ള പ്രതലത്തില് താന്ത്രിക മാന്ത്രിക വിധി പ്രകാരം ഏത് ദേവതയാണോ ആ ചൈതന്യം സങ്കല്പം ചെയ്തത് )എന്നിവയ്ക്കും എതിരെ കേസെടുക്കാന് ഈ നിയമം വഴി സാധിക്കും. ഇത് കോടിക്കണക്കിന് വിശ്വാസികളുടെ ആത്മീയ സ്വാതന്ത്ര്യത്തെ തടയുന്നതാണ്.
അശാസ്ത്രീയമായ വേര്തിരിവ്: വിശ്വാസത്തിന്റെ ഭാഗമായുള്ള കര്മ്മങ്ങളെയും ക്രൂരമായ കുറ്റകൃത്യങ്ങളെയും ഒരേ തട്ടില് അളക്കുന്നത് നിയമപരമായ വിഡ്ഢിത്തമാണ്. നരബലിയും ശാരീരിക പീ ഡനങ്ങളും തടയാന് നിലവിലുള്ള ഇന്ത്യന് ശിക്ഷാനിയമങ്ങള് തന്നെ പര്യാപ് തമായിരിക്കെ, ആചാരങ്ങളെ നിയന്ത്രിക്കാന് പുതിയ നിയമം കൊണ്ടുവരുന്നത് ദുഷ്ടലാക്കോടെയാണ് . വിശ്വാസികളെയും പുരോഹിതരെയും വേട്ടയാടുന്നു. ഭാരതീയ ഹിന്ദു മത പാരമ്ബര്യത്തില് അധിഷ്ഠിതമായ ജ്യോതിഷം, വാസ്തു, തന്ത്രശാസ്ത്രം എന്നിവയെ തകര്ക്കാനുള്ള നിരീശ്വരവാദപരമായ സമീപനമാണ് നിയമന ിര്മ്മാണത്തിന് പിന്നിലുള്ളത്. വിശ്വാസികളെയും ആത്മീയ ശുശ്രൂഷകരെയും ക്രിമിനലുകളായി കാണുന്ന ഈ കരട് നിര്ദ്ദേശം അടിയന്തരമായി പിന്വലിക്കണം.
ഹിന്ദു മത ആചാരങ്ങളെയും വിശ്വാസ ചിഹ്നങ്ങളെയും ‘ഹാനികരമായ പ്രവൃത്തി’കളുടെ പട്ടികയില് നിന്നും നീക്കം ചെയ്യണം. ഭാരതീയ തനിമയുള്ള ജ്യോതിഷം, വാസ്തു തുടങ്ങിയ വിജ്ഞാന ശാഖകളെയും ആചാരങ്ങളെയും സംരക്ഷിക്കാന് സര്ക്കാര് തയ്യാറാവണം. ഈ നിയമനിര്മ്മാണ നീക്കത്തില് നിന്നും സര്ക്കാര് പ ിന്തിരിഞ്ഞില്ലെങ്കില് ഭാരതീയ മസ്തൂര് സംഘത്തിന്റെ മാര്ഗ്ഗനി ര്ദ്ദേശത്തില് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്ക്കും നിയമപോരാട്ടങ്ങള്ക്കും ഭാരതീയ ജ്യോതിഷ വിചാര സംഘം നേതൃത്വം നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ്. എം.സുധീഷ് പണിക്കര്,ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന ജനറല് സെക്രട്ടറി, രാജാ.ജെ. അയ്യര്,എന്നിവര് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR