വീണ്ടും വിവാദത്തിലായി വയനാട് ടൗൺഷിപ്പ് വീടുകൾ.
Wayanad , 22 ഏപ്രില് (H.S.) വീണ്ടും വിവാദത്തിലായി വയനാട് ടൗൺഷിപ്പ് വീടുകൾ. വിള്ളൽ ആരോപണം ഉയർന്ന വീട്ടിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകായാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ. പരാതി ഉയർന്നതോടെ വീട് മറച്ചുവയ്ക്കൽ ശ്രമമെന്ന ആരോപണവും ഇതോടെ ശക്
Wayand town ship


Wayanad , 22 ഏപ്രില് (H.S.)

വീണ്ടും വിവാദത്തിലായി വയനാട് ടൗൺഷിപ്പ് വീടുകൾ. വിള്ളൽ ആരോപണം ഉയർന്ന വീട്ടിലേക്ക് പ്രവേശനം തടഞ്ഞിരിക്കുകായാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ. പരാതി ഉയർന്നതോടെ വീട് മറച്ചുവയ്ക്കൽ ശ്രമമെന്ന ആരോപണവും ഇതോടെ ശക്തമാകുന്നു.

മുണ്ടക്കൈ–ചൂരൽമല ഉരുള്പൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ഫേസ് ഒന്നിൽ പെട്ട എട്ടാം നമ്പർ വീട്ടിൽ വിള്ളൽ ഉണ്ടായതായി ഗുണഭോക്താവായ നൗഫൽ പരാതി ഉന്നയിച്ചതോടെയാണ് വിഷയത്തിന് തുടക്കം. തുടർന്ന് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ നേരിട്ട് വരുകയും വീട് സന്ദർശിക്കുകയും ചെയ്തു. ചോർച്ച ഉണ്ടോ ഇല്ലയോ എന്നതിനെ ചുറ്റിപ്പറ്റി വാദപ്രതിവാദങ്ങൾ അതോടെ ശക്തമായി.

ഇതിനിടെയാണ് വീടിനുള്ളിലേക്ക് പ്രവേശനം തടഞ്ഞ് വാതിൽ പൂട്ടിയെന്ന ആരോപണം ഉടലെടുക്കുന്നത്. പ്രശാന്ത് മലവയലും മറ്റ് നേതാക്കളും ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ജനാല വഴിയുള്ള ചിത്രീകരണം ഒഴിവാക്കാൻ ജനാലകളും മറച്ചുവെച്ചിട്ടുണ്ട്. ടെറസിൽ നേരത്തെ ചോർച്ച മാർക്ക് ചെയ്ത ഭാഗങ്ങൾ ആരും കാണാതിരിക്കാനായി മേൽക്കൂരയിലേക്കുള്ള കോണിപ്പടിയും ഷീറ്റ് ഉപയോഗിച്ച് അടച്ചുവച്ചുവെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.

അധികൃതരുടെ ഈ നടപടി മറച്ചുവയ്ക്കൽ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശാന്ത് മലവയൽ ഉൾപ്പെടെയുള്ളവർക്കും ടെറസിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. ഇത് കൊണ്ട് വീഴ്ച മറയ്ക്കാനാവില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മറ്റ് വീടുകളിലും പാകപ്പിഴകളുണ്ടെന്ന പരാതികൾ ഉയർന്നതോടെ ഗുണഭോക്താക്കൾ തങ്ങളുടെ വീടുകൾ പരിശോധിക്കാൻ എത്തിത്തുടങ്ങി.

ഉൾഭാഗത്ത് മന്ത്രി വന്ന് മാച്ചു. എന്നാൽ മുകളിൽ എന്താണ് സംഭവം എന്ന് ആർക്കും അറിയില്ല. ഷീറ്റ് വച്ച് അടച്ചിരിക്കുയാണെന്നും പ്രശാന്ത് മലവയൽ പറഞ്ഞു. ഇത് മാറ്റി കയറാൻ അറിയാഞ്ഞിട്ടല്ല. ദുരതബാതിർക്കുള്ള സംവിധാനമാണ്. അവരുടെ താമസം വേഗം ശരിയാവട്ടെ എന്ന് കരുതിയാണ്. ജനങ്ങളെയും മറ്റും പറ്റിക്കുന്ന ഒരു സർക്കാർ ഇന്ത്യയിൽ ഇല്ലെന്നും ചരിത്രം പൊറുക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്കോണിൻ്റെയും കരാറുകാരുടെയും നേതൃത്വത്തിൽ ഗുണമേന്മ പരിശോധനയും പുരോഗമിക്കുകയാണ്. പരാതി ഉന്നയിച്ച നൗഫലിനെതിരെ സൈബർ ആക്രമണം നടന്നതായും ആരോപണം ഉയരുന്നു. ഇത് പൊറുക്കാനാവാത്തതാണെന്നും ചില രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വീടുകളുടെ ഗുണമേന്മയെ കുറിച്ചുള്ള സംശയങ്ങൾ മാറാൻ സുതാര്യമായ പരിശോധനയും വ്യക്തമായ മറുപടിയും ഇനി നിർണായകമാണെന്നും അവർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News