മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ നേതാക്കൾക്ക് വേണ്ടിയുള്ള അടി മാറി പുകഴ്ത്തൽ ഗാനങ്ങൾ
Thiruvananthapuram , 24 ഏപ്രില് (H.S) തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചിപ്പിക്കുന്ന പാട്ട് കെ സി വേണുഗോപാൽ അനുകൂലികൾ പുറത്തിറക
KC Venugopal


Thiruvananthapuram , 24 ഏപ്രില് (H.S)

തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ് നേതാക്കൾ.

മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചിപ്പിക്കുന്ന പാട്ട് കെ സി വേണുഗോപാൽ അനുകൂലികൾ പുറത്തിറക്കി. ഇതിനു ബദലായി നവമാധ്യമ ടീം വികസിപ്പിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.

അതിനിടെ കെ സി വേണുഗോപാലിനെതിരായ വി ഡി സതീശൻ അനുകൂലികളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ ലീക്കായി. എംഎൽഎ അല്ലാത്തവർക്കും മുഖ്യമന്ത്രിയാകാമെന്നാണ് കെ സി അനുകൂലികളുടെ പക്ഷം..

ഭരണം കിട്ടുമോയെന്നറിയാൻ ഇനി പത്തുദിവസം കൂടി കാത്തിരിക്കണം.

എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അണിയറ നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആനയിച്ച് അനുകൂലികൾ പുറത്തിറക്കിയ ഗാനം നവമാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെ പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായി പാട്ട്..

കെ സി വേണുഗോപാലിനെ പിന്തുണച്ച് അജയ് തറയിലും രംഗത്തെത്തി.

മത്സരിച്ച് ജയിക്കാതെ എ കെ ആന്റണി മുഖ്യമന്ത്രിയായത് ചൂണ്ടിക്കാട്ടിയാണ് കെ സി വേണുഗോപാൽ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവരുടെ വാദങ്ങൾ.

കെ സിക്കായി പാട്ടിറക്കിയപ്പോൾ റീലുകളിലൂടെ സജീവമാകുകയാണ് രമേശ് ചെന്നിത്തല.

ഇടതുപക്ഷ ഗാനങ്ങൾ കൂടി ഉൾപ്പെടുത്തി ചെന്നിത്തലക്കായി അണികൾ പ്രതിച്ഛായ നിർമാണം നടത്തുന്ന കൌതുക കാഴ്ചയും കാണാം.

കേരളയാത്ര എന്ന പേരിൽ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പോഡ്കാസ്റ്റും തുടങ്ങിയിരുന്നു.

കെ സി വേണുഗോപാലിന്റെ വരവിനെ ചെറുക്കുന്നതിനായുള്ള നീക്കം ശക്തമാക്കുകയാണ് വി ഡി സതീശന് ഒപ്പമുള്ളവർ.

ഇലക്ഷൻ 2026 വിഡിഎസ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ കെ സിക്കെതിരായ ചാറ്റുകളും പുറത്തായി.

സംഘടനാകാര്യ ജനറൽ സെക്രട്ടറി പ്രവർത്തിക്കേണ്ടത് കേരളത്തിൽ മാത്രമല്ലെന്നാണ് വിമർശനം.

കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരൻ, റോജി എം ജോൺ എന്നീ നേതാക്കൾക്കെതിരെ പോസ്റ്റുകൾ പ്രചരിപ്പിക്കാനും ആഹ്വാനമുണ്ട്.

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കി മലപ്പുറം കാലടി പഞ്ചായത്തിലെ പാറപ്പുറത്ത് ഫ്ലക്സ് ബോർഡും ഉയർന്നു.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾല അർപ്പിച്ചുള്ള ഫ്ലക്സാണ് ഉയർന്നത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലിയിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്.

ഉചിതമായ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് നാലാം തീയതി എടുക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.

ഭരണം നേടാനായില്ലെങ്കിൽ മുഖ്യമന്ത്രി ചർച്ചയും തർക്കവുമെല്ലാം പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായവും ഒരുവിഭാഗം നേതാക്കൾക്കുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News