ശബരിമലയ്ക്കു മുകളിലൂടെ കോസ്റ്റ്ഗാര്ഡ് ഹെലികോപ്റ്റര്; അന്വഷണവുമായി പോലീസ്
PATHANAMTHITTA, 24 ഏപ്രില്‍ (H.S.) പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. ഇന്നലെ ഉച്ചയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ചേതക് ഹെലിക
Sabarimala


PATHANAMTHITTA, 24 ഏപ്രില്‍ (H.S.)

പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നു. ഇന്നലെ ഉച്ചയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പൊലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ചേതക് ഹെലിക്കോപ്റ്ററാണ് പറന്നത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയില്‍ ഹെലികോപ്റ്റര്‍ പറക്കുന്നതിന് നിരോധനമുണ്ട്. കൊടിമരത്തിനു തൊട്ടടുത്തായാണ് ഹെലികോപ്റ്റര്‍ പറന്നത്. ഹെലികോപ്റ്ററില്‍ നാലുപേരുണ്ടായിരുന്നു.

അതീവ സുരക്ഷാ മേഖലയില്‍ അനുവാദം വാങ്ങാതെ ഹെലികോപ്റ്റര്‍ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌പെഷല്‍ കമ്മിഷണര്‍ എഡിജിപി എസ്. ശ്രീജിത്താണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ശബരിമല സന്നിധാനത്തിനു മുകളിലൂടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്നത് കാലാവസ്ഥ മോശമായതിനാലാണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.ജി. 821 എന്ന ഹെലികോപ്റ്റര്‍ പതിവായുള്ള പരിശീലന പറക്കലില്‍ ആയിരുന്നുവെന്നും സാധാരണ കൊച്ചിയില്‍നിന്ന് തെക്ക് ദിശയില്‍ 60-80 മൈല്‍ പരിശീലന പറക്കല്‍ നടത്താറുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. 6,000 അടി ഉയരത്തിലായിരുന്നു ഹെലികോപ്റ്റര്‍ പറന്നിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് 1.15ഓടു കൂടി കാലാവസ്ഥ മോശമാവുകയും അന്തരീക്ഷം മേഘാവൃതമാവുകയും ചെയ്തതോടെ ഹെലികോപ്റ്റര്‍ ദിശമാറി ശബരിമലയില്‍ എത്തുകയായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

---------------

Hindusthan Samachar / Sreejith S


Latest News