ഉഷ്ണ തരംഗം: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു
Thiruvananthapuram, 24 ഏപ്രില്‍ (H.S.) ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഓൺലൈനായി യോഗം ചേരുക
Kerala CM Pinarayi Vijayan


Thiruvananthapuram, 24 ഏപ്രില്‍ (H.S.)

ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഓൺലൈനായി യോഗം ചേരുക.

ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും.

കേരളത്തിൽ ഇന്ന് (24-04-2026) ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *41 °C* വരെയും; *തൃശൂർ* ജില്ലയിൽ *40 °C* വരെയും; *കൊല്ലം* ജില്ലയിൽ *39 °C* വരെയും; *കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്* ജില്ലകളിൽ *38 °C* വരെയും; *ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ *37 °C* വരെയും; *തിരുവനന്തപുരം* ജില്ലയിൽ *36°C* വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില *പാലക്കാട്* ജില്ലയിൽ *40 °C* വരെയും; *കൊല്ലം* ജില്ലയിൽ *39 °C*, *തൃശൂർ, കോട്ടയം* ജില്ലകളിൽ *38 °C* വരെയും; *പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* ജില്ലകളിൽ *37 °C* വരെയും; *തിരുവനന്തപുരം* ജില്ലയിൽ *36°C* വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (24/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News