നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
Thiruvananthapuram , 24 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിൻ്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്
M V Govindan


Thiruvananthapuram , 24 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിൻ്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയെന്നായിരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തും വടകരയിലും യുഡിഎഫിന് വേണ്ടി വോട്ട് മറിച്ച് നൽകി ഏഴോളം ബിജെപി പ്രാദേശിക നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കി. വോട്ട് എണ്ണിക്കഴിയുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും എം വി ഗോവിന്ദൻ.

നേരത്തെ കോഴിക്കോട് ജില്ലയിലെ വടകര പാർലമെൻ്റിലാണ് കോലീബി സഖ്യം ഉണ്ടായത്. ആ സഖ്യത്തെ പരാജയപ്പെടുത്തിയാണ് അന്ന് എൽ ഡി എഫ് സ്ഥാനാർഥികൾ ജയിച്ചത്. അതേ മണ്ണിലാണ് ഇത്തരമൊരു കൂട്ടു കെട്ട് വീണ്ടും ഉയരുന്നത്. ഈ ഡീലിന് പിന്നിൽ ഷാഫി പറമ്പിലും പാറയ്ക്കൽ അബ്ദുള്ളയുമാണെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽ ഡി എഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ഇപ്പോൾ ചില മാധ്യമങ്ങളും യു ഡി എഫും പ്രചരിപ്പിക്കുന്ന യു ഡി എഫ് ഭരണം ഉണ്ടാകില്ല. അധികാരത്തിനായി അവർക്കിടയിൽ തുടരുന്ന തർക്കങ്ങൾ മെയ് നാലുവരെ മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫും ബി ജെ പിയും സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. നിരവധി സ്ഥലങ്ങളിൽ നിന്നും ബോംബുകൾ വരെ പിടിച്ചെടുത്തു. തിരുവനന്തപുരത്ത് സംഘപരിവാർ സൃഷ്ടിച്ച അക്രമം അതിന് ഉദാഹരണമാണ്. മുൻ ഡി ജി പിമാരായ ശ്രീലേഖയും സെൻകുമാറുമെല്ലാം അതിന് പിന്നിലുണ്ട്. വർഗീയതയാണ് അവർ പ്രചരിപ്പിക്കുന്നത്.

വർഗീയ ധ്രുവീകരണം തടയാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് വിഷയമാക്കി തീർക്കാനാണ് മതരാഷ്ട്രശക്തികൾ ശ്രമിക്കുന്നത്. ഭജൻ സംഘത്തിൻ്റെയും അതിനെ അനുകൂലിച്ച ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും നിലപാട് ശ്ലാഘനീയമാണ്. മതവിശ്വാസത്തെയും വർഗീയതയെതും രണ്ടായി കാണണം. അതിന് പക്വമായ സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

എസ്ഐആറിന് ശേഷമുള്ള ആദ്യത്തെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടന്നത്. ഏപ്രിൽ 9-ന് ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ കേരളം സാക്ഷ്യം വഹിച്ചത് കടുത്ത ത്രികോണ മത്സരത്തിനായിരുന്നു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പതിവ് പോരാട്ടത്തിനപ്പുറം, ഇത്തവണ ശക്തമായ പ്രചാരണവുമായി ബിജെപിയും രംഗത്തുണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം പല പാർട്ടികളും വിജയ പ്രതീക്ഷയുമായി രംഗത്ത് വരുന്നുണ്ടെങ്കിലും ഭരണത്തുടർച്ചയായിരിക്കുമോ ഭരണമാറ്റമായിരിക്കുമോ നേരിടാൻ പോകുന്നത് എന്ന ആശങ്ക എല്ലാ മുന്നണികളിലും നിലനിൽക്കുന്ന സാഹചര്യമാണുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News