ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപറ്റർ പറന്നു;കേസെടുത്ത് പൊലീസ്
Pathanamthitta , 24 ഏപ്രില് (H.S.) അതീവ സുരക്ഷ മേഖലയായ ശബരിമല സന്നിധാനത്തിന് നേർ മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ആണ് ശബരിമല ക്ഷേത്രത്തിൻ്റെ മുകളിലൂടെ താഴ്ന്ന പറന്നത്. സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തി ശബരിമല സ
SABARIMALA HELICOPTER INCIDENT


Pathanamthitta , 24 ഏപ്രില് (H.S.)

അതീവ സുരക്ഷ മേഖലയായ ശബരിമല സന്നിധാനത്തിന് നേർ മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നു. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ആണ് ശബരിമല ക്ഷേത്രത്തിൻ്റെ മുകളിലൂടെ താഴ്ന്ന പറന്നത്. സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തി ശബരിമല സ്പെഷ്യൽ കമ്മീഷണർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെയാണ് തീര സുരക്ഷാ സേനയുടെ സി.ജി 821 എന്ന ഹെലികോപ്റ്റർ ശബരിമല ക്ഷേത്ര സാമൂചയത്തിന് മുളകിലോടെ താഴ്ന്നുപറന്നത്. ഇതിൻ്റെ ദൃസാക്ഷികൾ പകർത്തിയ ദൃശ്യങ്ങളും പുറത്ത് വന്നത്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ് ഗാർഡ് രംഗത്തെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദിശാവ്യതിയാനം കാരണമാണെന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ വിശദീകരണം. പരിശീലനത്തിൻ്റെ ഭാഗമായി കൊച്ചിയിൽ നിന്നും തെക്ക് ദിശയിൽ 60 മുതൽ 80 മൈൽ ദൂരപരിധിയിൽ 6000 അടി ഉയരത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്.

കൊടിമരത്തിൽ നിന്ന് ഏകദേശം അഞ്ചുമീറ്ററോളം ഉയരത്തിലാണ് ഹെലികോപ്റ്റർ പറന്നത്. ഹെലികോപ്റ്ററിൽ നാലുപേർ ഉണ്ടായിരുന്നതായും ഇവർ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. 30 സെക്കൻ്റോളം ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നുവെന്നാണ് വിവരം.

സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് സന്നിധാനത് ഉണ്ടായിരുന്ന ഭക്തരെയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ജീവനക്കാരെയും പരിഭ്രാന്തിയിലാകൈയിരുന്നു. ശബരിമലയിലെ മറ്റ് സുരക്ഷാ വിഭാഗതെയോ പമ്പ പൊലീസിനെയോ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഹെലികോപ്റ്റർ ക്ഷേത്രത്തിൻ്റെ മുകളിൽ പറക്കൽ നടത്തിയത്.കേന്ദ്ര സേനയും സംസ്ഥാന പോലീസും ഉടൻ വയർലെസ് സംവിധാണം വഴി വിവരങ്ങൾ കൈമാറി ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്യിരുന്നു.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവ അതീവ സുരക്ഷാ മേഖലകളാണ് കണക്കാക്കുന്നത്. ശബരിമലയ്ക്ക് മുകളിലൂടെയുള്ള ആകാശ യാത്രകൾക്ക് നേരത്തെ ഹൈക്കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഐപി സന്ദർശനങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് സാധാരണ ഇളവുകൾ അനുവദിക്കാറുള്ളത്.

ഉച്ചയ്ക്ക് ഏകദേശം 1:15 ഓടെ വിമാനം സഞ്ചരിക്കേണ്ടിയിരുന്ന മേഖലയിൽ കനത്ത മേഘാവൃതമായ അന്തരീക്ഷവും മോശം കാലാവസ്ഥയും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് വിമാനത്തിന് നിശ്ചയിച്ചിരുന്ന പാതയിൽ നിന്നും വ്യതിചലിക്കേണ്ടി വരികയും പമ്പയിലെ മലനിരകൾക്ക് മുകളിലൂടെ പറക്കുകയുമായിരുന്നു എന്ന് കോസ്റ്റ് ഗാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് വിമാനം വഴിമാറി സഞ്ചരിക്കാൻ ഇടയാക്കിയത്. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ വിമാനം സുരക്ഷിതമായി കൊച്ചിയിലെ ബേസിലേക്ക് മടങ്ങിയെത്തി.

പമ്പയ്ക്കും സന്നിധാനത്തിനും മുകളിലൂടെ വിമാനം താഴ്ന്നു പറന്നത് തീർത്ഥാടകർക്കിടയിലും നാട്ടുകാർക്കിടയിലും വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരുന്നു. സാധാരണ ഗതിയിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള വനമേഖലയ്ക്കും ക്ഷേത്ര പരിസരത്തിനും മുകളിലൂടെ വിമാനങ്ങൾ പറക്കാറില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോസ്റ്റ് ഗാർഡ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

പരിശീലന പറക്കലിനിടെ സംഭവിച്ച സ്വാഭാവികമായ ദിശാവ്യതിയാനം മാത്രമാണിതെന്നും മറ്റ് അസ്വാഭാവികതകൾ ഒന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരുന്നു വിമാനത്തിൻ്റഎ തുടർന്നുള്ള യാത്രയെന്നും കോസ്റ്റ് ഗാർഡ് വൃത്തങ്ങൾ വ്യക്തമാക്കി.

ഹൈകോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എ ഡി ജി പി എസ് ശ്രീജിത്തിനാണ് നിർദേശം നൽകിയത്. മുപ്പത് സെക്കൻഡ് സമയമാണ് കോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നത്.

പ്രതികരിച്ച് മന്ത്രി വാസവൻ

ശബരിമല സന്നിധാനത്തിന് മുകളിലുടെ ഹെലികോപ്റ്റർ പറന്ന സംഭവം അന്വേഷിച്ച ശേഷം അതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാമെന്ന് മന്ത്രി വാസവൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ആദ്യം തിരിച്ചറിഞ്ഞത് 10 പേരുടെ മൃതദേഹങ്ങൾ . ഇന്നലെ ഒരാളെ കൂടി തിരിച്ചറിഞ്ഞുവെന്നും 29 മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചുവെന്നും അതിൻ്റെ ഡിഎൻഎ പരിശോധന നടക്കുന്നുണ്ടെന്നും മന്ത്രി വാസവൻ പറഞ്ഞു.

നാലുപേരുടെ കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. സംഭവ സമയത്ത് മൊത്തം 38 പേരാണ് ഉണ്ടായിരുന്നത്. എത്ര പേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള രേഖകൾ എല്ലാം നഷ്ടമായി. നാലുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചെറിയ പരിക്കുകൾ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്തുവെന്ന് വാസവൻ പറഞ്ഞു. അമിത അളവിൽ വെടിമരുന്നുണ്ടായിരുന്നോ എന്ന് അന്വേഷിക്കും. വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News