കേരളത്തില് കോണ്ഗ്രസ് ബിജെപി ഡീല്; യുഡിഎഫ് ഭരണത്തില് എത്തില്ല; എംവി ഗോവിന്ദന്
Thiruvanathapuram, 24 ഏപ്രില്‍ (H.S.) സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മെയ് നാലോടെ അവസാനിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച ബി
MV Govindan,CPI-M Keralastate secretary


Thiruvanathapuram, 24 ഏപ്രില്‍ (H.S.)

സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിലെത്തില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. യുഡിഎഫിലെ തര്‍ക്കങ്ങള്‍ മെയ് നാലോടെ അവസാനിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഉന്നയിച്ച ബിജെപി ഡീലിന്റെ നിജസ്ഥിതി പുറത്ത് വന്ന് തുടങ്ങിയെന്നും നാദാപുരം, വടകര മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കളെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോ- ലീ- ബി (കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബിജെപി) സഖ്യത്തിന്റെ അതേ പാതയിലാണ് ബിജെപി-കോണ്‍ഗ്രസ് ഡീലെന്നും ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഡീല്‍ നടന്നതെന്നും ഗോവിന്ദന്‍ ആരോപിച്ചു.

സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ഇടത് പ്രവര്‍ത്തകരെ ആക്രമിക്കാനും ശ്രമമുണ്ടെന്നും പ്രകോപനങ്ങളെ ജാഗ്രതയോടെ കാണണമെന്ന് പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിനെതിരായ ആക്രമണങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് ആരോപിച്ച ഗോവിന്ദന്‍, ടി പി സെന്‍കുമാറും ആര്‍ ശ്രീലേഖയും ഇതിന് നേതൃത്വം നല്‍കുന്നുവെന്നും ആരോപിച്ചു. അതേസമയം, നിതിന്‍ രാജിന്റെ ആത്മഹത്യ ഗൗരവകരമാണെന്നും ജാതീയത സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന് ഇത് തെളിവാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം ഒറ്റപ്പെട്ടതായാലും ഗൗരവത്തോടെ കാണണമെന്നും പ്രതികളായവരെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ വേണമെന്നും കുറ്റവാളികള്‍ രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ തടയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

നന്ദഗോവിന്ദം ഭജന്‍സിനെതിരായ ആക്രമണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. കേരളം കൊണ്ടുനടക്കുന്ന മതസൗഹാര്‍ദത്തിന്റെ വിവിധ രൂപങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത് വെട്ടിമാറ്റാനുള്ള നീക്കമാണ് ഇത്തരം ശക്തികള്‍ ചെയ്യുന്നതെന്നും മതസൗഹാര്‍ദ്ദം ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു

---------------

Hindusthan Samachar / Sreejith S


Latest News