ഫെഫ്ക ജനറല് സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണന് തുടരും; രാജി സന്നദ്ധത ജനറല് ബോഡി തള്ളി
Kochi, 24 ഏപ്രില്‍ (H.S.) ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണികൃഷ്ണന്‍ തുടരും. സംവിധായകന്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും മാറ്റം വേണ്ടെന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സമയം നല്‍കാം എന്ന് സംഘടന അറിയിച്ചതാ
b unnikrishnan


Kochi, 24 ഏപ്രില്‍ (H.S.)

ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി ബി.ഉണ്ണികൃഷ്ണന്‍ തുടരും. സംവിധായകന്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും മാറ്റം വേണ്ടെന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സമയം നല്‍കാം എന്ന് സംഘടന അറിയിച്ചതായി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയുടെ അടിയന്തര ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജി തീരുമാനം പിന്‍വലിച്ചതായി സംവിധായകന്‍ അറിയിച്ചത്.'സുമതി വളവ്' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ബി.ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. നിര്‍ഭാഗ്യകരമായ ചര്‍ച്ചയാണ് നടക്കുന്നത്. സംവിധാനം ചെയ്തത് നടന്‍ എന്ന രീതിയിലൊക്കെ പറയുന്നത് ശരിയല്ല. സിനിമ ഉണ്ടാക്കി എടുക്കുന്നത് സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്‍മാര്‍ എഡിറ്റിങ് ടേബിളില്‍ ഇടപെടുന്നു എന്ന പരാതി വന്നിട്ടുണ്ട്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതിയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി പറഞ്ഞു. 'സുമതി വളവ്' അടക്കമുള്ള സിനിമകളുടെ പരാജയത്തെ പറ്റിയുള്ള നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ വീഡിയോ ആണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. 'സുമതി വളവ്' സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, 'നദികളില്‍ സുന്ദരി യമുന' സംവിധായകര്‍ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ക്കെതിര ഗുരുതര ആരോപണങ്ങളാണ് നിര്‍മാതാവ് വീഡിയോയില്‍ ഉന്നയിച്ചത്. 'സുമതി വളവ്' കാരണം ഏഴ് കോടി രൂപ നഷ്ടമുണ്ടായി എന്നായിരുന്നു ആരോപണം. കൂടാതെ, 'മാളികപ്പുറം' എന്ന സിനിമ സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദന്‍ ആണെന്നും മുരളി പറഞ്ഞിരുന്നു. വിഷ്ണു ശശി ശങ്കറിന്റെ ആദ്യ ചിത്രമായിരുന്നു 'മാളികപ്പുറം'. അഭിലാഷ് പിള്ളയായിരുന്നു തിരക്കഥ.കഴിഞ്ഞദിവസം, വിവാദങ്ങളില്‍ മുരളി കുന്നുംപുറത്തിനെ തള്ളി അഭിലാഷ് പിള്ള, വിഷ്ണു ശശി ശങ്കര്‍, വിജേഷ് പാണത്തൂര്‍, എന്നിവര്‍ ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. നിര്‍മാതാവിന് എതിരെ അഭിലാഷ് പിള്ള മാനനഷ്ടക്കേസും നല്‍കിയിട്ടുണ്ട്.

സിനിമ സംവിധാനം ചെയ്തത് ഒരു നടനാണെന്ന് പറയുന്നത് മോശം കാര്യമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും അവരോടൊപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതിയെന്നും ഉണ്ണികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'സുമതി വളവ്' ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സാധാരണ ഗതിയില്‍ സിനിമയുടെ റിലീസിന് മുമ്പ് ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോഴാണ് സംഘടന ചര്‍ച്ച ചെയ്യുന്നത്. റിലീസിനു ശേഷം നിര്‍ഭാഗ്യകരമായിട്ടുള്ള ചര്‍ച്ചയാണ് നടക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി സംസാരിച്ചു. ഞങ്ങളുടെ അംഗങ്ങള്‍ അതിന്റെ ചെലവ് കണക്ക് ബോധിപ്പിച്ചിട്ടുണ്ട്. വൈകാരികമായിട്ടുള്ള അന്തരീക്ഷത്തില്‍ നമ്മളായിട്ട് അഭിപ്രായം പറയുന്നതില്‍ സാംഗത്യമില്ലാത്തതുകൊണ്ട് പ്രതികരിക്കുന്നില്ല', ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'സിനിമ സംവിധാനം ചെയ്ത ഒരു നടനാണെന്നൊക്കെ പറയുന്നത് വളരേ മോശം കാര്യമാണ്. നടന്മാരുടെ നിര്‍ദ്ദേശം അനുസരിച്ച് എഡിറ്റ് ചെയ്ത് ഒരു വഴിയാകുന്നുവെന്ന് എഡിറ്റര്‍മാര്‍ പറയുന്നുണ്ട്. അത് പരാതിയായി ലഭിച്ചിട്ടുണ്ട്. ആരോടും കലഹത്തിന് പോകാനൊന്നും താല്പര്യമില്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്, സിനിമ ഉണ്ടാക്കിയെടുക്കുന്നത് സംവിധായകനും സംവിധായകനോടൊപ്പമുള്ള സാങ്കേതിക പ്രവര്‍ത്തകരുമാണ്. നടന്മാര്‍ അവരുടെ ജോലി ചെയ്താല്‍ മതി. ഒരു നടനും മലയാളത്തില്‍ ഗോസ്റ്റ് ഡയറക്ട് ചെയ്യാനായിട്ട് ശ്രമിച്ചിട്ടുമില്ല, അങ്ങനെ ശ്രമിച്ചാല്‍ അത് നടക്കുന്ന കാര്യവുമല്ല', ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

---------------

Hindusthan Samachar / Sreejith S


Latest News