സ്വര്ണവിലയില് ഇടിവ്; 1040 രൂപയുടെ വീഴ്ച
Kochi, 24 ഏപ്രില്‍ (H.S.) സ്വര്‍ണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തില്‍ കുത്തനെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ് സ്വര്‍ണം) 130 രൂപ കുറഞ്ഞ് വില 14,020 രൂപയായി. 1040 രൂപ താഴ്ന്ന് 1,12,160 രൂപയാണ് പവന്‍വില. ഔണ്‍സിന് 31 ഡോളര്‍ കുറഞ്ഞ് 4
Gold


Kochi, 24 ഏപ്രില്‍ (H.S.)

സ്വര്‍ണവില രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്ന് കേരളത്തില്‍ കുത്തനെ കുറഞ്ഞു. ഗ്രാമിന് (22 കാരറ്റ് സ്വര്‍ണം) 130 രൂപ കുറഞ്ഞ് വില 14,020 രൂപയായി. 1040 രൂപ താഴ്ന്ന് 1,12,160 രൂപയാണ് പവന്‍വില. ഔണ്‍സിന് 31 ഡോളര്‍ കുറഞ്ഞ് 4674 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷനിഴലില്‍ ആയതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ കടന്നുമുന്നേറുന്നതാണ് സ്വര്‍ണവിലയുടെ ഇടിവിന് പ്രധാന കാരണം. എണ്ണവില കൂടുന്നത് ലോക രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം കൂടാനിടയാക്കും. പണപ്പെരുപ്പത്തെ നിയന്ത്രിക്കാനായി കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കൂട്ടാന്‍ നിര്‍ബന്ധിതരാകും. പലിശഭാരം കൂടിയേക്കുമെന്ന വിലയിരുത്തല്‍ ഉള്ളതിനാല്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും സ്വര്‍ണത്തിന് തിരിച്ചടിയായി.

കേരളത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി. വെള്ളി വില മാറിയില്ല; ഗ്രാമിന് 260 രൂപ.

കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 105 രൂപ കുറച്ച് 11,520 രൂപയായി നിശ്ചയിച്ചു. ഇവരും വെള്ളിക്ക് നിശ്ചയിച്ച വില 260 രൂപ.

---------------

Hindusthan Samachar / Sreejith S


Latest News