സര്വീസിലിരിക്കുമ്പോഴും 'പോടാ പുല്ലേ' എന്ന് വിളിച്ചിട്ടുണ്ട്; വിവാദങ്ങള്ക്ക് മറുപടിയുമായി ശ്രീലേഖ
Thiruvanathapuram, 24 ഏപ്രില്‍ (H.S.) ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ ''പോടാ പുല്ലേ പൊലീസേ'' എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. താന്‍ പൊലീസ് സേനയില്‍ ഇരുന്നപ്പോഴും, തെറ്റുകള്‍ ചെയ്തുകൂട്ടുന്ന
R Sreelekha


Thiruvanathapuram, 24 ഏപ്രില്‍ (H.S.)

ബിജെപിയുടെ പൊലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ 'പോടാ പുല്ലേ പൊലീസേ' എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതിനെ ന്യായീകരിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. താന്‍ പൊലീസ് സേനയില്‍ ഇരുന്നപ്പോഴും, തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ 'പോടാ പുല്ലേ' എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ടെന്ന് ശ്രീലേഖ സമൂഹമാധ്യമത്തില്‍ കുറിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലേക്കു മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ശ്രീലേഖയുടെ മുദ്രാവാക്യം വിളി.

പോസ്റ്റിന്റെ പൂര്‍ണരൂപം:

' ഞാന്‍ പൊലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പൊലീസുകാരെയും സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. പലര്‍ക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അന്നൊന്നും ആരും, ഒരു രാഷ്ട്രീയ/പൊലീസ് അസോസിയേഷന്‍ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്? എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിര്‍ദേശിച്ചല്ലോ? നല്ല കാര്യം! ഡിജിപിക്ക്, പൊലീസ് കമ്മിഷണര്‍ക്ക് നന്ദി!'

---------------

Hindusthan Samachar / Sreejith S


Latest News