Enter your Email Address to subscribe to our newsletters

Thrissur, 24 ഏപ്രില്‍ (H.S.)
മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തത്തില്‍ കരാറഉകാരനും മരിച്ചു. ഗുരുതരമായി പരുക്കേറ്റ കരാറുകാരന്‍ സതീശനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സതീശന്റെ മരണം സ്ഥിരീകരിച്ചു. ശരീരത്തിന്റെ 90 ശതമാനത്തിലേറെ പൊള്ളലേറ്റെ വെന്റിലേറ്ററിലായിരുന്നു സതീശന്‍. പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീശന്‍. 2024ല്‍ തൃശൂര്‍ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് രംഗത്തേക്ക് വന്നത്. വര്‍ഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സിയായിരുന്നു മണിപാപ്പന്‍. അച്ഛന്റെ മരണത്തെ തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് കൈവഴക്കം വന്ന വ്യക്തിയായിരുന്നു. തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന വ്യക്തി കൂടിയാണ് സതീഷ്. മണി ഫയര്‍വര്‍ക്‌സ് എന്ന പേരിലാണ് വെടിക്കെട്ട് നിര്‍മാണശാലയുടെ ലൈസന്‍സ്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നല്‍കിയത് മണി ഫയര്‍വര്‍ക്‌സാണ്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില് 4 പേരെ ഇനിയും കണ്ടെത്താന് സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എന് എ സാമ്പിള് ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാന് സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള് തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില് 9 മൃതദേഹങ്ങളില് 8 പേരുടെയും മൃതദേഹങ്ങള് വിട്ടു കൊടുത്തു. ഒരാളുടെ ഡി എന് എ സാമ്പിള് ശേഖരിച്ചിട്ടുണ്ട്. ഡി എന് എ ഫലം മൂന്ന് ദിവസത്തിനുള്ളില് തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എന് എ സാമ്പിള് എടുക്കാന് കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടര് അറിയിച്ചു.
അതേസമയം തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആന്ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്ഗനൈസേഷന് വിലയിരുത്തല്. ഷോര്ട് സര്ക്യൂട്ട് സാധ്യതയില് ഉള്പ്പടെയാണ് പരിശോധന. ഇലക്ട്രിക്കല് ഇന്‌സ്‌പെക്ടട്രേറ്റ് പരിശോധന പൂര്ത്തിയായി. അപകട കാരണം എന്താണ് എന്നതില് ഇലക്ട്രിക്കല് ഇന്‌സ്‌പെക്ടറേറ്റ് റിപ്പോര്ട്ട് നിര്ണായകം ആകും. ലൈസന്‌സ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങള് പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.
അതേസമയം, വെടിക്കെട്ട് സ്‌ഫോടനത്തില് ശരീര ഭാഗങ്ങള് തേടിയുള്ള പരിശോധന പൂര്ത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂര്ത്തിയാക്കി. വെടിക്കെട്ട് നിര്മാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂര്ത്തിയായി. അവിടെ നിന്നും ശരീര ഭാ?ഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള് സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിള് ഫോറന്‌സിക് എടുത്ത ശേഷം പൊലീസ് നിര്‌ദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
---------------
Hindusthan Samachar / Sreejith S