തൃശൂര് വെടിക്കെട്ട് അപകടം : ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കല്യാണ് ജ്വല്ലേഴ്സ് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.
Thrissur, 24 ഏപ്രില്‍ (H.S.) തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ 5 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സങ്കല്‍പ്പിക്കാനാ
Accident


Thrissur, 24 ഏപ്രില്‍ (H.S.)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് കല്യാണ്‍ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ 5 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. സങ്കല്‍പ്പിക്കാനാവാത്ത പ്രയാസഘട്ടത്തിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്നും ധനസഹായം അവര്‍ക്കൊരു കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നതായും ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

''തൃശൂര്‍ക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം വ്യക്തിപരമായ ഒന്നായാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സമൂഹമെന്ന നിലയില്‍ പരസ്പരം താങ്ങായി നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം'' - ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് ധനസഹായം കൈമാറാനുള്ള നടപടികള്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് സ്വീകരിക്കും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ 4 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡി എന്‍ എ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എന്‍ എ സാമ്പിള്‍ എടുക്കാന്‍ കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ വിലയിരുത്തല്‍. ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയില്‍ ഉള്‍പ്പടെയാണ് പരിശോധന. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടട്രേറ്റ് പരിശോധന പൂര്‍ത്തിയായി. അപകട കാരണം എന്താണ് എന്നതില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം ആകും. ലൈസന്‍സ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.

അതേസമയം, വെടിക്കെട്ട് സ്‌ഫോടനത്തില്‍ ശരീര ഭാഗങ്ങള്‍ തേടിയുള്ള പരിശോധന പൂര്‍ത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂര്‍ത്തിയാക്കി. വെടിക്കെട്ട് നിര്‍മാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂര്‍ത്തിയായി. അവിടെ നിന്നും ശരീര ഭാ?ഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിള്‍ ഫോറന്‍സിക് എടുത്ത ശേഷം പൊലീസ് നിര്‍ദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.

---------------

Hindusthan Samachar / Sreejith S


Latest News