Enter your Email Address to subscribe to our newsletters

Ernakulam , 26 ഏപ്രില് (H.S.)
വെടിക്കെട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലുള്ള രീതികളില് മാറ്റം വരുത്തണമെന്ന് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. ശബ്ദഘോഷങ്ങള്ക്കും സ്ഫോടനങ്ങള്ക്കും പകരം വെടിക്കെട്ടിനെ ഒരു 'ലൈറ്റ് ഷോ' പോലെയാക്കി മാറ്റുന്നത് അപകടസാധ്യതകള് കുറയ്ക്കാന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ വസതിയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലാ പൊലീസ് മേധാവിയുമായും ജില്ലാ കലക്ടറുമായും കമ്മിഷൻ ചർച്ച നടത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി. അതേസമയം പരിക്കേറ്റവരെയും സ്ഫോടനങ്ങൾ നടന്ന സ്ഥലത്തെയും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പടക്കങ്ങൾ നിരോധിക്കനല്ല , മറിച്ച് അവ സുരക്ഷിതമാക്കാനാണ് നോക്കുന്നതെന്ന് രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാരിന് പടക്കങ്ങൾ നിരോധിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അതിനായി ഒരു നിയമം നിർമ്മിക്കാൻ കഴിയും. വെടിക്കെട്ട് അപകടങ്ങൾക്ക് ശേഷവും അവ തുടരുന്നു. വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടോ എന്നറയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചട്ടലംഘനവും അശ്രദ്ധയും ഉണ്ടായതായി ജുഡീഷ്യൽ കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അനുവദനീയമായതിലും അധികം വെടിമരുന്ന് ശേഖരിച്ചതാകാം അപകടത്തിൻ്റെ വ്യാപ്തി കൂട്ടിയതെന്ന് അദ്ദേഹം വിശദീകരിച്ചു. വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡുകൾ തമ്മിൽ നിശ്ചിത അകലം പാലിച്ചിരുന്നില്ല. ഒരിടത്തുണ്ടായ തീപിടുത്തം മറ്റ് ഷെഡുകളിലേക്ക് അതിവേഗം പടരാൻ ഇത് കാരണമായി. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
മുണ്ടത്തിക്കോട് ദുരന്തം
ഏപ്രിൽ 21-ന് മുണ്ടത്തിക്കോട് ഒന്നിലധികം സ്ഫോടനങ്ങളാണ് ഉണ്ടായത്. അതേസമയം തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിനായുള്ള വെടിക്കെട്ട് നിർമ്മാണത്തിലായിരുന്നു.സംഭവസ്ഥലത്തുണ്ടായിരുന്നതായി കരുതപ്പെടുന്ന 38 പേരിൽ 15 പേർ മരിച്ചു, നാല് പേരെ ഇപ്പോഴും കാണാനില്ല. അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തെ സംസ്ഥാനത്തെ ‘സവിശേഷ ദുരന്തമായി’ സർക്കാർ പ്രഖ്യാപിച്ചു.
2016-ൽ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തത്തില് 110 പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാന സർക്കാർ ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ നേതൃത്വത്തിൽ ഒരു ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുകയും റിപ്പോർട്ട് ,സമര്പ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷന്റെ ശുപാർശകൾ ഇതുവരെ നടപ്പിലാക്കത്തതില്പ്രതിപക്ഷ പാര്ട്ടികള് സർക്കാരിനെ വിമര്ശിച്ചിരുന്നു.
വെടിക്കെട്ട് അപകടങ്ങള് തുടര്ക്കഥയാകുന്ന പശ്ചാത്തലത്തില് കമ്മിഷൻ്റെ കണ്ടെത്തലുകളും നിര്ദേശങ്ങളും വരാനിരിക്കുന്ന ഉത്സവ സീസണുകളില് നിര്ണായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR