Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഏപ്രില്‍ (H.S.)
സംസ്ഥാനത്ത് മൂന്നാംതവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രവചനവുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ. എൽഡിഎഫിന് 75 സീറ്റും യുഡിഎഫിന് 65 സീറ്റുകളുമാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ളത്. ഇരുമുന്നണികൾക്കും ജില്ല തിരിച്ച് ലഭിച്ചേക്കാവുന്ന സീറ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ചേർത്തിട്ടുണ്ട്.
To advertise here,
29-ാം തീയതി പശ്ചിമബംഗാളിന്റെ രണ്ടാംഘട്ട പോളിങ്ങിന് ശേഷം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിന് മുൻപ് എന്റെ പ്രവചനങ്ങൾ പങ്കുവെക്കുന്നു. മൂന്നു സീറ്റുകൾ കൂടുകയോ കുറയുകയോ ചെയ്‌തേക്കാമെന്നും അദ്ദേഹം പറയുന്നു.
എൻ.എസ്. മാധവന്റെ പ്രവചനം ഇങ്ങനെ
ജില്ലകൾ യുഡിഎഫ് എൽഡിഎഫ്
കാസർകോട് 2 3
കണ്ണൂർ 3 8
വയനാട് 3 0
കോഴിക്കോട് 7 6
മലപ്പുറം 15 1
പാലക്കാട് 3 9
തൃശ്ശൂർ
2 11
എറണാകുളം 11 3
ഇടുക്കി 3 2
കോട്ടയം 4 5
പത്തനംതിട്ട
1 4
കൊല്ലം
4 7
തിരുവനന്തപുരം 2 12
total 65 75
---------------
Hindusthan Samachar / Sreejith S