കുംഭമേള പെണ്കുട്ടിയുടെ ശൈശവ വിവാഹ കേസ്: തുടര് നടപടികള്ക്ക് ഇടക്കാല സ്റ്റേ
Thiruvanathapuram, 27 ഏപ്രില്‍ (H.S.) കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി ഷിബുവിന്റെതാണ് ഉത്തരവ്.പെണ്‍കുട്ടിക്ക് വിവാഹ സമയം 18 വയസ് പൂര്‍ത്തിയായിരുന
KUMBH VIRAL GIRL MONALISA


Thiruvanathapuram, 27 ഏപ്രില്‍ (H.S.)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി ഷിബുവിന്റെതാണ് ഉത്തരവ്.പെണ്‍കുട്ടിക്ക് വിവാഹ സമയം 18 വയസ് പൂര്‍ത്തിയായിരുന്നു എന്നും ജനന തീയതി 01-01-2008 ആണെന്ന് ബോധിപ്പിക്കുന്നതിലേക്കായി ഏഴു വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്തെ പഴയ ആധാര്‍ കാര്‍ഡും, 6-01-2026-ലെ പുതുക്കിയ ആധാര്‍ കാര്‍ഡും, ഇലക്ഷന്‍ ഐഡി കാര്‍ഡും, പാന്‍ കാര്‍ഡും, റേഷന്‍ കാര്‍ഡും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നതിന്റെ രേഖകളും, ജനന സര്‍ട്ടിഫിക്കറ്റും, വിവാഹ സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി.

വിവാഹം നടന്നത് 11-03-2026-ല്‍ ആണെന്നും ആ സമയം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 18-03-2026ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ബാഹ്യ സമ്മര്‍ദ്ദത്താല്‍ മധ്യപ്രദേശ് ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കി പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തു കൊണ്ട് പെണ്‍കുട്ടിയുടെ അനുജന്റെ ആശുപത്രി ജനനരേഖകള്‍ ദുരുപയോഗപ്പെടുത്തി.

പെണ്‍കുട്ടി വിവാഹ ദിവസം മൈനര്‍ ആണെന്ന് കാണിക്കുന്ന ഒരു ജനന സര്‍ട്ടിഫിക്കറ്റ് തൊട്ടടുത്ത ദിവസം തന്നെ നേടിയെടുക്കുകയായിരുന്നു. അപ്രകാരം കൃത്രിമമായി ചമച്ച ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി മൈനര്‍ ആണെന്ന് കാണിച്ച് രാഷ്ട്രീയ നേതാക്കളെ കളവായി പ്രതിചേര്‍ത്ത് ഈ സ്വകാര്യ അന്യായം ബോധിപ്പിച്ചിട്ടുള്ളതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

ഇതേ സംഭവത്തിന്മേല്‍ മധ്യപ്രദേശിലും കേസ് ഉണ്ട് എന്നുള്ളതിനാല്‍ ആ കേസിന്റെ കൂടി വിവരങ്ങള്‍ അറിയുന്നതിന് മധ്യപ്രദേശ് പൊലീസില്‍ നിന്നും കോടതി റിപ്പോര്‍ട്ട് തേടുകയും സ്വകാര്യ അന്യായത്തിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയും കേസ് തുടര്‍ന്ന് മെയ് മാസം ഇരുപതാം തീയതിയിലേക്ക് വിചാരണ മാറ്റുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദാണ് ഹാജരായത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍, വിദ്യാഭാസ മന്ത്രി വി ശിവന്‍ കുട്ടി, ആക്ടിങ് ജില്ലാ സെക്രട്ടറി എഎ റഹീം, പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവ ക്ഷേത്രം പ്രസിഡന്റ് എന്‍ ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ കാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരന്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് വിചാരമ ചെയ്യണമെന്നാമ് ഹര്‍ജിയിലെ ആവശ്യം.

പെണ്‍കുട്ടിയുടെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളില്‍ കാണുന്നു. വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാന്‍ കഴിയില്ലെന്ന സാങ്കേതിക പിഴവും ഹര്‍ജിയില്‍ പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്. നിയമപരമായി നിലനില്‍ക്കാത്ത വിവാഹം നടത്തിയ പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ക്രൂരത കാണിച്ചതായും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

---------------

Hindusthan Samachar / Sreejith S


Latest News