നാളത്തെ ഹർത്താൽ ജന ജീവിതത്തെ ബാധിക്കില്ല: കടകൾ തുറക്കും ,സ്വകാര്യ ബസുകൾ ഓടും
Thiruvananthapuram, 27 ഏപ്രില്‍ (H.S.) തിരുവനന്തപുരം: ഏപ്രിൽ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ഉൾപെടെയുള്ള ആക്ഷൻ കൗൺസിൽ നടത്തുന്ന സംസ്ഥാന ഹർത്താലിൽ വാ
Nithin Raj suicide case


Thiruvananthapuram, 27 ഏപ്രില്‍ (H.S.)

തിരുവനന്തപുരം: ഏപ്രിൽ 28ന് നാളെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥിനിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ഉൾപെടെയുള്ള ആക്ഷൻ കൗൺസിൽ നടത്തുന്ന സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്ന് ഭാരവാഹികൾ അറിയിച്ചു .എന്നാൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ റോഡിലിറക്കാതെ പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ദളിത് സംഘടനകളും എസ് യു സി ഐ , എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്‌ത ഹർത്താലിൽ സ്വകാര്യ ബസ് സർവ്വീസ് മുടങ്ങില്ല പതിവ് പോലെ സർവ്വീസ് ഉണ്ടാകുമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകമ്പോളങ്ങൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി എകോപന സമിതി അംഗങ്ങൾ അറിയിച്ചു. നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപെട്ടുകൊണ്ടുള്ള ഹർത്താലിനെതിരെയുള്ള നിലപാടാണ് ഇരു സംഘടനകളും സ്വീകരിക്കുന്നത്. സി.പി എം , കോൺഗ്രസ്, ബിജെപി മുസ്‌ലിം ലീഗ്, സിപിഐ തുടങ്ങി മുഖ്യധാര രാഷ്‌ട്രീയ പാർട്ടികളും ഹർത്താലിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ടു രംഗത്തുവന്നിട്ടില്ല. ഇതു നിതിൻ രാജ് ആക്ഷൻ കമ്മിറ്റിക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News