നിതിൻ രാജിന്റെ മരണം: ഡോ സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
Kannur, 27 ഏപ്രില്‍ (H.S.) കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം
Nithin Raj suicide case


Kannur, 27 ഏപ്രില്‍ (H.S.)

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

സംഭവത്തിൽ ഒന്നാം പ്രതിയായ ഡോ എം കെ റാമും, രണ്ടാം പ്രതിയായ ഡോ സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡോ സംഗീത നമ്പ്യാർ നേരിട്ടെത്തി ജാമ്യമെടുത്തത്. കഴിഞ്ഞ ദിവസമാണ് തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാല് ഡോ സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഒന്നാം പ്രതിയായ എം കെ റാമിന് മുൻ‌കൂർ ജാമ്യം കോടതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ 16 ദിവസമായി ഒളിവിലായിരുന്ന കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർ ഇന്ന് രാവിലെയാണ് കണ്ണൂർ എസിപി ഓഫീസിൽ ഹാജരായത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തിൽ വിടുകയും ചെയ്തു. ഡോ സംഗീത നമ്പ്യാർക്കെതിരെ പ്രത്യക്ഷത്തിലുള്ള തെളിവുകളില്ലെന്ന് പരിഗണിച്ചാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും നിതിന്റെ കുടുംബം നൽകിയ പരാതി പ്രകാരമാണ് പ്രതിയാക്കിയത്. എന്നാൽ പറഞ്ഞ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ സംഗീത നമ്പ്യാർ ചെയ്തതായി പ്രത്യക്ഷത്തിൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ സാധിച്ചിട്ടില്ല. അതിനാലാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ രാജ് എത്തുന്ന സമയം സംഗീത നമ്പ്യാർ അവിടെ ഉണ്ടായിരുന്നില്ല. ഇതാണ് കോടതി പ്രധാനമായും പരിഗണിച്ച കാര്യം. എന്നാൽ ഡോ എം കെ റാം ചെയ്തതിന് സമാനമായ കുറ്റം ഡോ സംഗീത നമ്പ്യാരും ചെയ്തിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News