Enter your Email Address to subscribe to our newsletters

Thiruvananthapuram, 27 ഏപ്രില്‍ (H.S.)
നിയമസഭാ ദിനമായ ഇന്ന് രാവിലെ 10.00 മണിക്ക്, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിയമസഭാ സമുച്ചയത്തിൽ വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. തുടർന്ന് മഹാരഥന്മാരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി.
നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 3 വരെ പൊതുജനങ്ങൾക്ക് നിയമസഭാ മന്ദിരവും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനാവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദിവസേന രാവിലെ 10.30 മുതൽ രാത്രി 8.00 വരെയും, പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 8.00 വരെയും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.
ഇതോടൊപ്പം, ആഘോഷങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ രാത്രിയിൽ നിയമസഭാ മന്ദിരം ദീപാലങ്കാരത്തോടെ സുന്ദരമായി അലങ്കരിക്കപ്പെടുന്നതുമാണ്.
---------------
Hindusthan Samachar / Sreejith S