വയനാട്ടിലെ ദുരന്തബാധിതര്ക്ക് മുസ്ലിം ലീഗ് നിര്മ്മിച്ചു നല്കിയ വീടുകള് കൈമാറി; ഗൃഹപ്രവേശന ചടങ്ങ് നടത്തി
wayanad, 27 ഏപ്രില്‍ (H.S.) മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് തൃക്കൈപ്പറ്റയില്‍ നിര്‍മ്മിച്ച ആദ്യഘട്ട വീടുകള്‍ കൈമാറി. ഇവിടെ കുടുംബങ്ങള്‍ ഇന്ന് താമസം തുടങ്ങും. ഇന്നലെ മൂന്നു കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ താമസം ആരം
league house


wayanad, 27 ഏപ്രില്‍ (H.S.)

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് തൃക്കൈപ്പറ്റയില്‍ നിര്‍മ്മിച്ച ആദ്യഘട്ട വീടുകള്‍ കൈമാറി. ഇവിടെ കുടുംബങ്ങള്‍ ഇന്ന് താമസം തുടങ്ങും. ഇന്നലെ മൂന്നു കുടുംബങ്ങള്‍ ടൗണ്‍ഷിപ്പില്‍ താമസം ആരംഭിച്ചിരുന്നു. 51 കുടുംബങ്ങള്‍ ഒരുമിച്ച് ഔദ്യോഗികമായി ഗൃഹപ്രവേശം നടത്തുന്നത്.

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി മുസ്ലിം ലീഗ് 105 വീടുകളാണ് നിര്‍മ്മിച്ചത് നല്‍കുന്നത്. തൃക്കൈപ്പറ്റ വെള്ളിത്തോടാണ് ലീഗിന്റെ രണ്ട് ഭാഗങ്ങളായുള്ള ടൗണ്‍ഷിപ്പ് . ഒന്നാമത്തെ ഭാഗത്ത് 51 വീടുകള്‍ നിര്‍മ്മിച്ച് നേരത്തെ ഒന്നാം ഘട്ട ഉദ്ഘാടനം നടത്തിയിരുന്നു. ഗുണഭോക്താകളായവര്‍ കുട്ടികളുടെ പരീക്ഷയും റംസാനും വിഷുവും ഒക്കെ ആയതിനാല്‍ വീടുകളില്‍ താമസം തുടങ്ങിയിരുന്നില്ല.

ഇപ്പോള്‍ 51 കുടുംബങ്ങളും ഇന്നുമുതല്‍ മുതല്‍ പുതിയ വീടുകളിലേക്ക് താമസം മാറുകയാണ്. ഓരോ വീട്ടിലും ആവശ്യമായ ഫര്‍ണിച്ചര്‍ അടക്കം നല്‍കിയിട്ടുണ്ട്. ഇന്റീരിയര്‍ ജോലികളും പൂര്‍ത്തിയാക്കി. ഗുണഭോക്താക്കള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ച് മതാചാര ചടങ്ങുകള്‍ നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ ഓരോരുത്തരും അവരുടെ മതപരമായ ചടങ്ങുകള്‍ നടത്തി. ബാക്കിയുള്ള 54 വീടുകളുടെയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും 8 സെന്റ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്തബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.

എതിര്‍പ്പുകളോട് മറുപടി പറയുന്നതിന് പകരം പ്രവര്‍ത്തിച്ച് കാണിച്ച് കൊടുത്തുവെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു. ഭംഗിയായി നിയമപ്രകാരമാണ് വീടുകളുടെ പണി പൂര്‍ത്തി കരിച്ചതെന്നും പ്രതികരണം.' ഒരു രാഷ്ട്രീയ പാര്‍ട്ടി പുനരധിവാസ പദ്ധതി ആരംഭിക്കുന്നത് ഇത് ആദ്യമായാണ്. ഒരു വലിയ ദുരന്തത്തെ അതിജീവിച്ച് വന്ന കുടുംബങ്ങള്‍ക്ക് കൊടുത്ത വാക്ക് നിറവേറ്റതിയന്റെ സന്തോഷത്തിലാണ് എല്ലാവരും. 54 വീട് ഈ ജൂണ്‍ 30 ഓടെ കൈമാറും' മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം ഓരോ വീട്ടില്‍ നിന്നും 20 പേര്‍ വീതം പങ്കെടുക്കുന്ന ഗൃഹപ്രവേശ ചടങ്ങും നടക്കും. പൊതു ജനങ്ങളെ പങ്കെടുപ്പിച്ചു നേരത്തെ ഉദ്ഘാടന ചടങ്ങ് നടത്തിയിരുന്നതിനാല്‍ സ്വകാര്യ ചടങ്ങുകളായാണ് ഇന്ന് ഗൃഹപ്രവേശം നടത്തുന്നത്. പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു. ഫെബ്രുവരി 28ന് മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയിരുന്നു. എന്നാല്‍ കുടുംബങ്ങളുടെ സൗകര്യത്തിനായി താമസം വൈകുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News