ജമ്മു കശ്മീരിൽ 5 ദീകരർ അറസ്റ്റിൽ; വൻ ആയുധശേഖരം പിടിച്ചെടുത്തു
Jammu, 28 ഏപ്രില്‍ (H.S.) ജമ്മു കശ്മീരിൽ വൻ ആയുധശേഖരവുമായി അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ശ്രീനഗർ സ്വദേശികളാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കർശന നിയമമായ യുഎപിഎ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഹ
Indian Army


Jammu, 28 ഏപ്രില്‍ (H.S.)

ജമ്മു കശ്മീരിൽ വൻ ആയുധശേഖരവുമായി അഞ്ച് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ശ്രീനഗർ സ്വദേശികളാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കർശന നിയമമായ യുഎപിഎ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മുഹമ്മദ് ഷാഫി ഭട്ട് (ഡോക്ടർ ഷാഫി), ഹാദി ഖാദിർ, മുഹമ്മദ് ജമാൽ മിർ, മെഹ്റാജുദീൻ ദാർ (മെഹ്റാൻ), ഫയാസ് അഹമ്മദ് ദാർ എന്നിവരാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശ്രീനഗറിലെ പന്ത ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹാൻഡ് ഗ്രനേഡുകൾ, തോക്കുകളിൽ ഉപയോഗിക്കുന്ന തിരകൾ, മൊബൈൽ ഫോണുകൾ എന്നിവയ്ക്ക് പുറമെ മറ്റ് പല നിർണായക രേഖകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെടുത്തത്.

സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മറ്റൊരുകൂട്ടം ഭീകരരെ ശ്രീനഗർ പൊലീസ് ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒരു വനിത ഉൾപ്പെടെ നാല് പേരാണ് അന്ന് പിടിയിലായത്. ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള അന്തർസംസ്ഥാന ഭീകര സംഘത്തെ ശ്രീനഗർ പൊലീസ് പിടികൂടിയതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അറസ്റ്റും നടന്നിട്ടുള്ളത്.

തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നവരെ ലക്ഷ്യം വച്ചുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡുകളും അറസ്റ്റും തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആൾക്കൂട്ടത്തിൽ തീവ്രവാദികൾക്ക് ഒളിച്ചിരിക്കാനും മറ്റ് സഹായങ്ങൾ എത്തിക്കാനും ഇത്തരം ആളുകൾ വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ വലിയൊരു ശൃംഖലയെ തന്നെ ഇല്ലാതാക്കാനാണ് സുരക്ഷാസേന പ്രധാനമായും ലക്ഷ്യമിടു

ന്നത്.

---------------

Hindusthan Samachar / Sreejith S


Latest News