ഈ സർക്കാരിൻ്റെ അവസാന ദിനങ്ങളിൽ സർക്കാരിൻ്റെ തനിനിറം ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ.
Kozhikode , 28 ഏപ്രില് (H.S.) ഈ സർക്കാരിൻ്റെ അവസാന ദിനങ്ങളിൽ സർക്കാരിൻ്റെ തനിനിറം ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മന്ത്രി തന്നെ പൊലീസിന് കൊടുത്ത മൊഴി മ
Mathew Kuzhalnadan


Kozhikode , 28 ഏപ്രില് (H.S.)

ഈ സർക്കാരിൻ്റെ അവസാന ദിനങ്ങളിൽ സർക്കാരിൻ്റെ തനിനിറം ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ടെന്ന് കോണ്ഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മന്ത്രി തന്നെ പൊലീസിന് കൊടുത്ത മൊഴി മാറ്റിപ്പറഞ്ഞു കൊണ്ട് അങ്ങേയറ്റം മോശമായ രീതിയിൽ അവർ കേരളത്തിൽ മുന്നിൽ അഭിനയിച്ചു കാണിച്ചു.

അതുകൊണ്ട് അവർ നേടിയത് ഏതാനും കെഎസ്യു കുട്ടികളെ ജയിലിൽ ഇടാൻ പറ്റി എന്നത് മാത്രമാണ്. മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രി പോലും ഇക്കാര്യത്തിൽ ഇടപെട്ടത് കെഎസ്യു കുട്ടികളെ ജയിലിടാൻ വേണ്ടി മാത്രമാണ്. ഓരോ മണിക്കൂറുകളിലും പുറത്തുവരുന്ന വാർത്തകൾ സർക്കാരിൻ്റെ തനിനിറം പുറത്തു കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വിമര്ശിച്ചു.

കഴിഞ്ഞദിവസം സർക്കാറിൻ്റെ ഉദ്യോഗസ്ഥനായിരുന്ന ബിജു പ്രഭാകറിൻ്റെ പുസ്തകം പുറത്തുവന്നു. താൻ നേരത്തെ പറഞ്ഞിരുന്ന പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് പറഞ്ഞതിനെ സാധൂകരിക്കുന്ന ഓഡിയോ രേഖകൾ അടക്കം പുറത്ത് വിട്ടിട്ടും അതിനെതിരെ പ്രതികരിക്കാൻ സർക്കാരിൻ്റെ ഭാഗത്തുനിന്നും ആരും തയ്യാറായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് ഈ സർക്കാർ അഴിമതിയുടെ ചെളികുണ്ടിൽ ആയിരുന്നു എന്ന കാര്യമാണ്.

ഈ സർക്കാർ നടത്തിയ അഴിമതിയുടെ കാര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു മാറ്റമാണ് കേരളത്തിൽ വരാൻ പോകുന്നതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം ജനങ്ങൾ മനസിലാക്കിയെങ്കിലും ഇപ്പോഴും മനസിലാക്കാത്ത സർക്കാറിൻ്റെ ബാധ ഒഴിവാവാത്ത ചില ഉദ്യോഗസ്ഥർ ഉണ്ടെന്നും മാറ്റി കുഴൽനാടൻ പരിഹസിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രസവിച്ച് ഏതാനും ദിവസമായ ഒരു സ്ത്രീയുടെ വീട്ടിലെത്തി പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ഈ ഉദ്യോഗസ്ഥരോട് പറയാനുള്ളത് ഇപ്പോഴും ഈ സർക്കാരിൻ്റെ ബാധ ഒഴിഞ്ഞിട്ടില്ലെങ്കിൽ ഈ നാലാം തീയതിക്ക് ശേഷം ജനകീയമായ ഒരു സർക്കാർ അധികാരത്തിൽ വരും അപ്പോൾ ഈ ചെയ്തികൾക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും.

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസിൽ യാതൊരു പ്രശ്നവും നിലവിൽ ഇല്ല. സ്വാഭാവികമായും ഈ പാർട്ടിയിൽ ഒരു പ്രോസസ് ഉണ്ട്. തെരഞ്ഞെടുപ്പിൽ ജയിച്ചു വന്നാൽ കോൺഗ്രസിലെ എംഎൽഎമാരെ ആദ്യം ഹൈക്കമാൻ്റിൻ്റെ പ്രതിനിധികൾ കേൾക്കും. കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളുടെ അഭിപ്രായം സംസ്ഥാനത്ത് നിന്നും നിരീക്ഷകർ മനസിലാക്കും അത് ഹൈക്കമാൻ്റിന് സമർപ്പിക്കും. അതിനുശേഷം ഹൈകമാൻഡ് ഒരു തീരുമാനം എടുക്കും ഹൈക്കമാൻ്റിൻ്റെ തീരുമാനം അന്തിമമാണ്.

എത്രയോ കാലമായി തുടർന്നുവരുന്ന ഒരു പ്രോസസ് ആണ് ഇതെന്നും മാത്യുകുഴൽ നടൻ പറഞ്ഞു. നിലവിൽ ഏറ്റവും പുതിയതായി മനസിലാക്കിയ ഒരു കാര്യം കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ചർച്ച നടത്തുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആളുകളാണ്. കോൺഗ്രസ് നേതാക്കന്മാരെ പച്ചക്ക് തെറിവിളിച്ചു കൊണ്ടിരുന്ന പല ഐഡികളിലും അവർക്കുവേണ്ടി വാഴ്ത്തുപാട്ടുകൾ പറയുന്നത്.

ഇങ്ങനെ വലിയൊരു തർക്കം കോൺഗ്രസിനകത്ത് ഉണ്ടെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ്. ഇടതുപക്ഷത്തിൻ്റെ സൈബർ ഹാൻഡിലുകൾ ഇതിനു മാത്രമായി ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം വളരെ വ്യക്തമായി അറിയാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ഇടതുപക്ഷത്തിൻ്റെ അജണ്ട മാത്രമാണെന്ന കാര്യം ജനങ്ങളും മനസ്സിലാക്കണം എന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കോൺഗ്രസിൻ്റെ ജയിച്ചു വന്ന എംഎൽഎമാരെ കേട്ടശേഷം ഹൈക്കമാൻ്റ് തീരുമാനിക്കുന്ന ആളായിരിക്കും മുഖ്യമന്ത്രിയാവുക. അതിനെ എല്ലാവരും അംഗീകരിക്കുമെന്ന് മാത്രമാണ് പറയാനുള്ളതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News