ഹയർസെക്കണ്ടറി സ്കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് സ്പെഷ്യൽ ക്ളാസുകൾ നടത്തരുതെന്ന നിർദ്ദേശം കർശനമായി പാലിക്കണം : മന്ത്രി വി ശിവൻകുട്ടി
Thiruvananthapuram , 28 ഏപ്രില് (H.S.) മധ്യവേനലവധിക്ക് ഹയർ സെക്കൻഡറി സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന് നിർദ്ദേശം കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ ക
V SIVANKUTTY


Thiruvananthapuram , 28 ഏപ്രില് (H.S.)

മധ്യവേനലവധിക്ക് ഹയർ സെക്കൻഡറി സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന് നിർദ്ദേശം കർശനമായി പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി..

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്കൂളുകളിൽ 5 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ രണ്ടായിരത്തി

ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് അധ്യയന വർഷം വാർഷിക പരീക്ഷയ്ക്ക് മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി ഏപ്രിൽ 20-ന് ആരംഭിച്ച് 27-ന് പൂർത്തിയാക്കിയിട്ടുണ്ട്.

വളരെ ഉയർന്ന അന്തരീക്ഷ താപനില ഉള്ളതിനാൽ പഠനപിന്തുണാ ക്ലാസ്സുകൾ രാവിലെ 7.30 മുതൽ 10.30 വരെയാണ് പരിമിതപ്പെടുത്തിയിരുന്നത്.

ഈ സമയത്ത് എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്.

ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന ജില്ലകളായ പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ ഓൺലൈൻ ക്ലാസ്സുകളാണ് നൽകിയത്.

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും.

മെയ് 2-ന് പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

സംസ്ഥാനത്ത് സർക്കാർ/ എയ്ഡഡ്/ സംസ്ഥാന സിലബസിലുളള അൺ എയ്ഡഡ് പ്രൈമറി/ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് സ്പെഷ്യൽ ക്ളാസുകൾ നടത്തരുതെന്ന നിർദ്ദേശം കർശനമായി പാലിക്കേണ്ടതാണ്.

രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് അധ്യയന വർഷം അഞ്ച് മുതൽ ഒൻപത് വരെ ക്ലാസുകളിൽ നടപ്പിലാക്കിയ അധിക പഠനപിന്തുണയുടെ അടിസ്ഥാനത്തിലുള്ള പുനർ മൂല്യനിർണ്ണയം സംബന്ധിച്ച് ചുവടെപ്പറയുന്ന തുടർ നിർദേശങ്ങൾ ഇനി പറയുന്നു.

പഠനപിന്തുണ ക്ലാസ്സുകളുടെ ഭാഗമായുള്ള വിലയിരുത്തൽ പരീക്ഷയുടെ സ്കോറും സമയവും ആകെ സ്കോറിന്റെയും സമയത്തിന്റെയും പകുതിയായി നിജപ്പെടുത്താവുന്നതാണ്.

പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ചോദ്യപേപ്പറുകളിൽ ആവശ്യമായ അനുരൂപീകണം വിദ്യാലയ തലത്തിൽ വരുത്തി പുനഃപരീക്ഷ നടത്താവുന്നതാണ്

കന്നട, തമിഴ് മീഡിയം ചോദ്യപേപ്പർ സ്കൂൾ തലത്തിൽ തയ്യാറാക്കേണ്ടതാണ്

അധ്യാപകർ അവരുടെ വിഷയത്തിൽ നൽകിയ പഠന പിന്തുണയ്ക്ക് അനുസൃതമായി ചോദ്യപേപ്പറുകളിൽ അനുരൂപികണം നടത്തേണ്ടതാണ്.

ഉഷ്ണ തരംഗം മൂലം പഠന പിന്തുണ ക്ലാസുകൾ നൽകാൻ കഴിയാത്തജില്ലകളിൽ പിന്തുടർന്ന രീതി അനുസരിച്ച് പ്രമോഷൻ നൽകേണ്ടതും, സ്കൂൾ തുറന്നതിനുശേഷം ആവശ്യമായ ബ്രിഡ്ജിംഗ് നൽകേണ്ടതുമാണ്.

വിദ്യാർഥികളുടെ പുനഃ പരീക്ഷ സ്കോറുകൾ സമ്പൂർണ്ണ പ്ലസിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

പുനഃപരീക്ഷയും ഉത്തരക്കടലാസിന്റെ മൂല്യനിർണ്ണയും കൃത്യതയോടെ സമയബന്ധിതമായി എല്ലാ വിദ്യലയങ്ങളും പൂർത്തീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ ഓഫീസർമാരും ഉറപ്പുവരുത്തേണ്ടതാണ്.

വാർഷിക പുനഃ മൂല്യനിർണയം

സമയ വിവര പട്ടിക - യു.പി / എച്ച്.എസ്

ഏപ്രിൽ 28

ക്ലാസ് 5

1. മലയാളം / അറബിക് /സംസ്കൃതം/ തമിഴ് /കന്നഡ/ ഉറുദു/

2. ഹിന്ദി

3. ഇംഗ്ലീഷ്

ക്ലാസ്സ് 6

1. മലയാളം / അറബിക് /സംസ്കൃതം/ തമിഴ് /കന്നഡ/ ഉറുദു/

2. ഹിന്ദി, 3. ഇംഗ്ലീഷ്

ക്ലാസ്സ് 7

1. മലയാളം / അറബിക് /സംസ്കൃതം/ തമിഴ് /കന്നഡ/ ഉറുദു/

2. ഹിന്ദി, 3. ഇംഗ്ലീഷ്

ക്ലാസ് 8

1. ഒന്നാം ഭാഷപേപ്പർ-1

2. ഇംഗ്ലീഷ്, 3. ഹിന്ദി

ക്ലാസ്സ് 9

1. ഒന്നാം ഭാഷപേപ്പർ-1

2. ഇംഗ്ലീഷ്, 3. ഹിന്ദി

4. ഒന്നാം ഭാഷപേപ്പർ-2

ഏപ്രിൽ 29

ക്ലാസ് 5

1. ഗണിതം

2. അടിസ്ഥാന ശാസ്ത്രം

ക്ലാസ്സ് 6

1. ഗണിതം

2. അടിസ്ഥാന ശാസ്ത്രം

ക്ലാസ്സ് 7

1. ഗണിതം

2. അടിസ്ഥാന ശാസ്ത്രം

ക്ലാസ് 8

1. ഗണിതം

2. അടിസ്ഥാന ശാസ്ത്രം

ക്ലാസ്സ് 9

1. ഗണിതം

2. കെമിസ്ട്രി

3. ബയോളജി

ഏപ്രിൽ 30

ക്ലാസ് 5

1 സാമൂഹ്യശാസ്ത്രം

2 മലയാളം കക

ക്ലാസ്സ് 6

1.സാമൂഹ്യശാസ്ത്രം

2 മലയാളം കക

ക്ലാസ്സ് 7

1.സാമൂഹ്യശാസ്ത്രം

2 മലയാളം II

ക്ലാസ് 8

1.സാമൂഹ്യശാസ്ത്രം

2. ഒന്നാം ഭാഷപേപ്പർ-2

ക്ലാസ്സ് 9

1. സാമൂഹ്യശാസ്ത്രം

2. ഫിസിക്സ്

മെയ് 15 നാണ് എസ്.എസ്.എൽ.സി.

ഫലപ്രഖ്യാപനം.

എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം

കഴിഞ്ഞാലുടൻ തന്നെ പുനർ

മൂല്യനിർണയത്തിനുള്ള അപേക്ഷകൾ

സ്വീകരിക്കും.

മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും.

ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.

ഹയർ സെക്കണ്ടറി വൊക്കേഷണൽ

ഹയർ സെക്കണ്ടറിപരീക്ഷാ ഫല പ്രഖ്യാപനം മെയ് 22 നാണ്.

രണ്ടാം വർഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ 10 നും പ്രഖ്യാപിക്കും.

പരീക്ഷാ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്.

ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരീക്ഷാ മൂല്യനിർണ്ണയ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിഴവുകൾ വരുത്തുന്ന സ്കൂൾ അധികാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News