Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 29 ഏപ്രില്‍ (H.S.)
ഗവര്‍ണര്‍ പങ്കെടുത്ത വേദിയില്‍ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥ ത്തിന്റെ പുറംചട്ട മാത്രം തയ്യാറാക്കി വെള്ളപേപ്പര്‍ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്ത് സര്‍വ്വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്ന കബളിപ്പിക്കല്‍ ആസൂത്രണം ചെയ്തതതിലും, എംഎഫ്എ യ്ക്ക് പ്രവേശനം നേടിയ തോറ്റ ബി.എഫ്.എ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയിലും പങ്കുണ്ടെന്ന പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന്, പരീക്ഷകണ്‍ട്രോളറുടെയും, സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറുടെയും ചുമതല വഹിച്ചിരുന്ന ഡോ: ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ:സിസാ തോമസ് ഉത്തരവിട്ടു.
മലയാളം പ്രൊഫസറായ ലിസി മാത്യുവിന് ഇന്ന്കുറ്റാരോപണ പത്രിക കൈമാറി. സംസ്‌കൃത സര്‍വ്വകലാശാലയുടെ അധിക ചുമതലകൂടി വഹിക്കുന്ന, സാങ്കേതിക സര്‍വ്വകലാശാല വിസി ഡോ. സിസാ തോമസ് വിസി യുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കുറ്റപത്രം നല്‍കിയത്.
സദ്ഗുരു ചട്ടമ്പിസ്വാമിയുടെ മഹാസമാധിവാര്‍ഷികത്തോട് അനുബന്ധമായി ഡോ: എ.വി.ശങ്കരന്‍ രചിച്ച 'തീര്‍ഥപാദപുരാണം' എന്ന ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥം പന്മന ആശ്രമത്തില്‍ വച്ച് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചതിന് തൊട്ടുമുമ്പ് താന്‍ കബളിപ്പിച്ചതായി ബോധ്യപ്പെട്ടതോടെ ഗ്രന്ഥപ്രകാശനചടങ്ങ് വിസി മാറ്റിവയ്ക്കു കയായിരുന്നു. പ്രകാശനത്തിന് മുമ്പ് കാര്‍ട്ടണ്‍ തുറന്നു നോക്കിയപ്പോഴാണ് നാലു വാല്യങ്ങള്‍ ഒഴികെ ബാക്കിയുള്ളവ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാണെന്ന് കണ്ടത്.
ആലുവയിലുള്ള ഒരു സ്വകാര്യ പ്രസ്സിലാണ് ഗ്രന്ഥം അച്ചടിച്ചതും നാലു വല്യങ്ങള്‍ക്കൊപ്പം ഏഴു ഡമ്മി കോപ്പികള്‍കൂടി പ്രകാശനത്തിന് എത്തിച്ചതും.
സര്‍വ്വകലാശാലയുടെ അനുമതിയോ ക്വാട്ടേഷനുകളോ കൂടാതെ സ്വകാര്യ പ്രസ്സിന് അച്ചടിജോലി ഏല്‍പ്പിച്ചതും, പ്രസ്സുമായി കരാര്‍ രേഖകള്‍ തയ്യാറാക്കാത്തതും,
ഗ്രന്ഥത്തിന്റെ വില സ്വന്തമായി നിശ്ചയിച്ചതും, ഗവര്‍ണര്‍ പങ്കെടുക്കുന്ന
പ്രകാശന ചടങ്ങ് സര്‍വ്വകലാശായെ ഔദ്യോഗികമായി അറിയിക്കാതിരുന്നതും ഡോ. ലിസി മാത്യുവിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയില്‍ നിന്നും ലിസി മാത്യുവിനെ മാറ്റി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് പ്രസിദ്ധീകരണവിഭാഗത്തിന്റെ ചുമതല നല്‍കിയെങ്കിലും, ജീവചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനചുമതല പ്രോജക്ട് ഡയറക്ടര്‍ ലിസി മാത്യുവിനാ യിരുന്നു..
ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിക്ക് എംഎഫ് ക്ക് പ്രവേശനം നല്‍കിയശേഷം സര്‍വ്വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദ്യാര്‍ത്ഥിയെ ബിഎഫ്എ പരീക്ഷ വിജയിപ്പിക്കുന്നതില്‍ പരീക്ഷകളുടെ ചുമതല വഹിച്ചിരുന്ന ലിസിമാത്യു കൃത്യവിലോപം കാട്ടിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S