സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്.
Ernakulam , 29 ഏപ്രില് (H.S.) നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ''നിയുക്ത മുഖ്യമന്ത്രി''യായി വാഴ്ത്തി മൂവാറ്
V D Satheeshan


Ernakulam , 29 ഏപ്രില് (H.S.)

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വാഴ്ത്തി മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലെക്സ് ബോർഡുകൾ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് പരസ്യമാക്കിയിരിക്കുകയാണ്.

മൂവാറ്റുപുഴയിലെ 'നിയുക്ത മുഖ്യമന്ത്രി'

മൂവാറ്റുപുഴ നഗരത്തിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സതീശൻ അനുകൂലികൾക്ക് ഏറെ സ്വാധീനമുള്ള മേഖലയാണിതെങ്കിലും ബോർഡിൽ ആരുടേയും പേരുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയിൽ പടം വൈറലായതോടെ, പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടലിനെത്തുടർന്ന് നിമിഷങ്ങൾക്കകം ഇത് നീക്കം ചെയ്തു. എന്നാൽ, ഇത് സതീശൻ അനുകൂലികൾ ചെയ്തതാണോ അതോ വിഭാഗീയത ഉണ്ടാക്കാൻ എതിർപക്ഷം ചെയ്തതാണോ എന്നതിൽ പാർട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എറണാകുളത്ത് പടരുന്ന പോസ്റ്റർ യുദ്ധം

കഴിഞ്ഞ കുറച്ചുദിവസങ്ങളായി എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ സതീശനെ ലക്ഷ്യമിട്ടുള്ള പോസ്റ്റർ യുദ്ധം സജീവമാണ്. രണ്ട് ദിവസം മുമ്പ് ആലുവയിൽ ‘യുഡിഎഫ് ജയിക്കും, സതീശൻ നയിക്കും’ എന്ന തലവാചകത്തോടെ കൂറ്റൻ ബോർഡ് പ്രത്യക്ഷപ്പെട്ടതാണ് തർക്കങ്ങളുടെ തുടക്കം.

ഇതിന് മറുപടിയെന്നോണം ഇന്നലെ എറണാകുളം ഡിസിസി ആസ്ഥാനത്തിന് മുന്നിൽ സതീശനെതിരെ രൂക്ഷമായ ഭാഷയിലുള്ള ബോർഡുകൾ ഉയർന്നു. 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഈ ബോർഡുകളിൽ, പിആർ വർക്കിൻ്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ തഴയാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഇത് സതീശനെ ഉദ്ദേശിച്ചുള്ളതാണെന്ന വിമർശനം ഉയർന്നതോടെ മുതിർന്ന നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നു. ഇതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് അജയ് തറയിൽ രംഗത്തെത്തിയതും ചേരിതിരിവ് ശക്തമാക്കി.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നിരിക്കെ, താഴെത്തട്ടിൽ സതീശൻ, ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ അണികൾ നടത്തുന്ന ഈ അധികാര വടംവലി കെപിസിസിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. അധികാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിൽക്കുന്ന യുഡിഎഫിന്, ഫലപ്രഖ്യാപനത്തിന് മുമ്പേ തുടങ്ങിയ ഈ ഗ്രൂപ്പ് കളി തിരിച്ചടിയാകുമോ എന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ട്. ഡിസിസി ഓഫീസിന് മുന്നിലടക്കം നടന്ന അച്ചടക്കലംഘനങ്ങളിൽ കർശന നടപടി വേണമെന്ന ആവശ്യവും പാർട്ടി നേതാക്കളും പ്രവർത്തകരും ഉന്നയിക്കുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News