സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവ തടയുന്നതിനായി വിപുലമായ കർമ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്
Thiruvananthapuram , 29 ഏപ്രില് (H.S.) സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവ തടയുന്നതിനായി വിപുലമായ കർമ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആൻ്റിവെനം വിതരണം വ്യാപിപ്പിക്കുന്നത് മുതൽ താഴെത്തട്ടിലുള്ള പ്രത
Veena Geroge


Thiruvananthapuram , 29 ഏപ്രില് (H.S.)

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അവ തടയുന്നതിനായി വിപുലമായ കർമ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആൻ്റിവെനം വിതരണം വ്യാപിപ്പിക്കുന്നത് മുതൽ താഴെത്തട്ടിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് പുതിയ പദ്ധതി.

പാമ്പുകടി കേസുകൾ കാര്യക്ഷമമായി നിരീക്ഷിക്കാൻ കൂടുതൽ നടപടികൾ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ലഭ്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്സ്പോട്ട് മാപ്പിങ് നടത്തുമെന്നും പാമ്പുകടിയേറ്റ് ആളുകൾ എത്തുന്ന ആശുപത്രികളെ റെഡ് ഫ്ലാഗ് ഇൻസ്റ്റിറ്റ്യൂഷനായി കണാക്കാക്കി അവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

സാമൂഹികാധിഷ്ഠിത നരീക്ഷണത്തോടെ പാമ്പുകടികൾ റിപ്പോർട്ട് ചെയ്യുമെന്നും എതെങ്കിലും തരത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം വന്നാൽ പ്രത്യേകം നിരീക്ഷിക്കും.

ആൻ്റിവെനം സൗകര്യം പിഎച്ച്സി കളിലേക്കും

അതേസമയം ആശുപത്രികളെ ഹബ് ആൻ്റ് സ്പോക്ക് രീതിയിൽ ക്രമീകരിച്ചുള്ള റഫറൽ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആൻ്റി വെനം ഉള്ള ആശുപത്രികളിൽ പെട്ടന്ന് എത്തിച്ചേരാൻ കഴിയാത്ത വിദൂര സ്ഥലങ്ങളിലുള്ളവർക്ക് PHC/CHC എന്നിവിടങ്ങളിൽ ആൻ്റി സ്നേക്ക് വെനം ലഭ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പ്രഥാമിക ചികിത്സാ കേന്ദ്രങ്ങളും റഫറൽ ആശുപത്രികളും കൂടുതൽ ശക്തിപ്പെടുത്തുകയും റെഡ് ഫ്ലാഗ് പ്രദേശങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഹമ്പ് നോസ് പിറ്റ് വൈപ്പര്, മലബാര് പിറ്റ് വൈപ്പര് തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കുമെന്നും മന്തി പറഞ്ഞു,

പാമ്പുകടി ജീവന് ഭീഷണിയുള്ളതിനാൽ തന്നെ പെട്ടന്ന് ചികിത്സ ഉറപ്പാക്കേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ച് എടുത്ത് പറയും. ഡോക്ടര്മാര്ക്ക് പാമ്പുകളുടെ ചിത്രങ്ങള് പരിചയപ്പെടുത്തുകയും നഴ്സുമാര്ക്ക് LMA (Laryngeal Mask Airway) പരിശീലനം നല്കുകയും ചെയ്യും. പാമ്പുകടിയെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും

പാമ്പുകടി ഏൽക്കുന്നത് കുറക്കാനായി തൊഴിലാളികൾക്ക് ഗംബൂട്ടുകളും റബ്ബർ ഗ്ലൗസുകളും പോലുള്ള സുരക്ഷാ ഉപകരങ്ങൾ ലഭ്യമാക്കും. കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിങ് സംവിധാനങ്ങൾ വികസിപ്പിക്കുകയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. കൂടാതെ പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെ പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ബോധവത്കരണം നൽകും

സർപ്പ വോളൻ്റിയർമാരുടെ നേതൃത്വത്തിൽ അധ്യാപകർക്ക് ബോധവത്കരണം നൽകും. സ്കൂളുകളിലെ സോഷ്യൽ മീഡിയ ക്ലബ്ബുകൾ വഴി വിദ്യഭ്യാസ വീഡിയോകൾ തയാറാക്കും. സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതലത്തില് ഏകീകൃത ഐഇസി മെറ്റീരിയലുകള് വികസിപ്പിക്കുകയും പാഠ്യപദ്ധതിയില് പാമ്പുകടി പ്രതിരോധം ഉള്പ്പെടുത്താന് ശുപാര്ശ ചെയ്യുകയും ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

2025 ൽ 133 ആശുപത്രികളിലായി 8456 വയല് ആൻ്റി സ്നേക്ക് വെനമാണ് വിതരണം ചെയ്തത്. അതിൽ 6382 വയൽ ആൻ്റി വെനമാണ് രോഗികൾക്ക് നൽകിയത്. പാമ്പുകടിയേറ്റ് 18 മരണങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. അതായത് ഭൂരിപക്ഷം പേരേയും രക്ഷപ്പെടുത്താനായിട്ടുണ്ട്. തിരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ആൻ്റി വെനം നല്കുന്നത്. അതിനാല് തന്നെ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

പാമ്പുകടിയേറ്റാല് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കി ജീവന് രക്ഷിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. അതിനാല് തന്നെ പരമാവധി ആശുപത്രികളില് സൗകര്യമൊരുക്കി ആൻ്റി വെനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 13 സർക്കാർ ആശുപത്രികളിൽ കൂടി ആൻ്റിവെനം ലഭ്യമാക്കിയിട്ടുണ്ട്. നിലവില് 151 സര്ക്കാര് ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആൻ്റി വെനം ലഭ്യമാണ്. അതേസമയം ആൻ്റി വെനം ലഭ്യമാകുന്ന സര്ക്കാര്, സ്വകാര്യ ആശുപത്രികളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാത്രമല്ല കനിവ് 108 ആംബുലന്സ് വഴി ആൻ്റി വെനം ഉള്ള ആശുപത്രികളില് രോഗികളെ കൃത്യമായി എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്സിലുള്ള പരിചയ സമ്പന്നരായ എമര്ജന്സി മെഡിക്കല് ടെക്നീഷ്യന് വഴി പ്രഥമ ശുശ്രൂഷയും ആംബുലന്സിലെ നിരീക്ഷണവും ഉറപ്പാക്കാനാകും. ആവശ്യമായവര് 108 എന്ന നമ്പറില് വിളിക്കണമെന്നും. 108 സേവനം ആരംഭിച്ച ശേഷം 5 ദിവസത്തിനിടെ പാമ്പുകടിയേറ്റ 75 പേരേയും പാമ്പുകടി സംശയിച്ച 62 പേരേയും സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാനായെന്ന് മന്ത്രി പറഞ്ഞു.

പ്രഥമ ശുശ്രൂഷ ഉറപ്പാക്കുക

രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള് പ്രകാരമാണ് ആൻ്റി സ്നേക്ക് വെനം നല്കുന്നത്. വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള് 108 ടീമിൻ്റെ ഉപദേശമനുസരിച്ച് പ്രവര്ത്തിക്കണം. പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല് രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

അനാവശ്യ ശരീര ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില് കിടത്തിയോ ആശുപത്രിയില് എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില് എത്തിക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

--------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News