വോട്ടെണ്ണാന് ഇനി നാല് നാള് മാത്രം; എക്സിറ്റ് പോള് ഫലങ്ങള് ഇന്ന് പുറത്തുവിടും
Thiruvanathapuram, 29 ഏപ്രില്‍ (H.S.) കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍സികള്‍ ഇന്ന് പുറ
election


Thiruvanathapuram, 29 ഏപ്രില്‍ (H.S.)

കേരളത്തിലെയും മറ്റു മൂന്നു സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനമനസറിയാന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി. തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ കേരളത്തിലേത് അടക്കം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ഏജന്‍സികള്‍ ഇന്ന് പുറത്തു വിടും. എക്‌സിറ്റ് പോളുകള്‍ ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് മുന്നണികള്‍. നേരിയ ഭൂരിപക്ഷമായാലും കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളില്‍ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കില്‍ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.

അഞ്ചിലധികം ഏജന്‍സികളുടെ ഏക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ബംഗാളിലെ എക്‌സിറ്റ് പോള്‍ സര്‍വെകള്‍ നാളെയും മറ്റന്നാളുമായി പ്രസിദ്ധീകരിക്കാനാണ് ചില പ്രധാന ഏജന്‍സികളുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് പതിനഞ്ചിനാണ് പ്രഖ്യാപിച്ചത്. കേരളത്തിലും പുതുച്ചേരിയിലും ആസമിലും ഏപ്രില്‍ 9ന് ഒറ്റ ഘട്ടത്തിലാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. തമിഴ്‌നാട്ടില്‍ 23ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമ ബംഗാളില്‍ 23നായിരുന്നു ആദ്യ ഘട്ടം.

ഇന്ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പോടെ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കാനുള്ള വിലക്ക് അവസാനിക്കും. ഇന്ന് വൈകിട്ട് ആറരയ്ക്ക് വിവിധ ഏജന്‍സികളുടെ ഫലങ്ങള്‍ വന്നു തുടങ്ങും. എന്‍ഡിടിവി, ഇന്ത്യ ടുഡെ, ടൈംസ് നൗ, ന്യൂസ് എക്‌സ്, റിപ്പബ്‌ളിക് ടിവി, ന്യൂസ് 18 തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്കും എന്ന് അറിയിച്ചിട്ടുണ്ട്. മാട്രിസ്, വിഎംആര്‍, സി വോട്ടര്‍, ജെവിസി, പോള്‍സ്‌ട്രോറ്റ്, ജന്‍കി ബാത്ത്, വോട്ട് വൈബ് തുടങ്ങിയ ഏജന്‍സികളുടെ എക്‌സിറ്റ് പോളുകള്‍ ഇന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അക്‌സിസ് മൈ ഇന്ത്യ കേരളം, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഇന്ന് നല്‍കിയേക്കും. ബംഗാളിലെ സര്‍വെ ഫലം നാളെയാവും ചിലര്‍ നല്കുക. ടുഡെയ്‌സ് ചാണക്യ കേരളം അടക്കം എല്ലാം സംസ്ഥാനങ്ങളുടെയും എക്‌സിറ്റ് പോള്‍ നാളയെ പ്രസിദ്ധീകരിക്കുവെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ അവസാനം വന്ന സര്‍വെകള്‍ ഇഞ്ചോടിഞ്ച് മത്സരം എന്ന പ്രവചനം ആണ് നടത്തിയത്.

---------------

Hindusthan Samachar / Sreejith S


Latest News