മെഡിസെപ് സംസ്ഥാന ഇന്ഷ്വറന്സ് വകുപ്പിനെ ഏല്പ്പിക്കണം -ജോയിന്റ് കൗണ്സില്
Thiruvanathapuram, 29 ഏപ്രില്‍ (H.S.) മെഡിസെപ് പദ്ധതി കാര്യക്ഷമവും സുതാര്യവും ഉപകാരപ്രദവുമാക്കുവാന്‍ പദ്ധതി നടത്തിപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീ
Secretariat


Thiruvanathapuram, 29 ഏപ്രില്‍ (H.S.)

മെഡിസെപ് പദ്ധതി കാര്യക്ഷമവും സുതാര്യവും ഉപകാരപ്രദവുമാക്കുവാന്‍ പദ്ധതി നടത്തിപ്പ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. മെഡിസെപ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക, സോഫ്റ്റ്‌വെയറിലെ അപാകതകള്‍ പരിഹരിക്കുക, ഡിസ്ചാര്‍ജിനൊപ്പം ക്ലയിം അനുവദിക്കുക, ക്ലയിം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുക, മെഡിസെപ്പ് സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിനെ ഏല്‍പ്പിക്കുക, പരാതിപരിഹാര സെല്ലുകളില്‍ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് ഉപയോഗിച്ച് ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 29 ന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.ഗോപകുമാര്‍. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ദീര്‍ഘകാലമായി ആവശ്യപ്പെട്ടത് പ്രകാരമാണ് മെഡിസെപ് എന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. എന്നാല്‍ പദ്ധതി നടത്തിപ്പില്‍ വ്യാപകമായ പരാതികളാണ് ആരംഭകാലം മുതല്‍ നിലനില്‍ക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് കാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതിന് പകരം ജീവനക്കാരുടെ കൈയില്‍ നിന്നും വന്‍തുക ഈടാക്കി നാമമാത്രമായ തുക ചികിത്സക്ക് അനുവദിക്കുന്ന സംവിധാനമായി മെഡിസെപ് പദ്ധതി മാറിയിരിക്കുകയാണ്. യഥാസമയം ക്ലയിം സെറ്റില്‍ ചെയ്യാതെ വീണ്ടും ആശുപത്രികളില്‍ രോഗികള്‍ തുടരേണ്ടി വരുകയും അതിനുള്ള ചെലവ് അവര്‍ സ്വന്തം നിലയില്‍ നല്‍കേണ്ട സാഹചര്യവുമാണ് നിലവിലുള്ളളത്. സോഫ്റ്റ്‌വെയറിലെ അപാകതകള്‍ കാരണം യഥാസമയം ക്ലയിമുകള്‍ സമര്‍പ്പിക്കുവാനോ അവയില്‍ തീരുമാനം കൈക്കൊള്ളാനോ ഇന്‍ഷ്വറന്‍സ് നടത്തിപ്പ് കമ്പനിക്ക് കഴിയുന്നില്ല. വന്‍തുകകള്‍ ഈടാക്കി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളെ സംരക്ഷിക്കുവാന്‍ വേണ്ടി മെഡിസെപ് പദ്ധതി പരാജയമാണെണ് വരുത്തിത്തീര്‍ക്കുവാന്‍ സ്വകാര്യ ആശുപത്രികളും ഇന്‍ഷ്വറന്‍സ് കമ്പനികളും നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇതെന്ന് ജീവനക്കാര്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്. മെഡിസെപിന്റെ രണ്ടാം ഘട്ട എഗ്രിമെന്റ് പുതുക്കിയ സാഹചര്യത്തിലും കൂടുതല്‍ ആശുപത്രികളെ എംപാനല്‍ ചെയ്യുവാനോ ക്ലയിമുകളില്‍ ഉണ്ടാകുന്ന ജീവനക്കാര്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് രൂപീകരിക്കുമെന്ന് പറഞ്ഞിട്ടുള്ള പരാതി പരിഹാര സെല്ലുകളില്‍ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുവാനോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ജീവനക്കാര്‍ക്ക് സ്വകാര്യ ഇന്‍ഷ്വറന്‍സ് കുത്തകകളില്‍ നിന്നും സംരക്ഷണം ലഭിക്കേണ്ട ഒരു പദ്ധതി ഇത്തരം വികലമായ നടത്തിപ്പിലൂടെ അട്ടിമറിക്കുവാനുള്ള ഏത് ശ്രമത്തേയും ചെറുത്തു തോല്‍പ്പിക്കുമെന്ന് ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ്ഷാഫിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.സജീവ്, സംസ്ഥാന ട്രഷറര്‍ എം.എസ്.സുഗൈതകുമാരി, വൈസ്‌ചെയര്‍മാന്‍ പി.ശ്രീകുമാര്‍, സംസ്ഥാന സെക്രട്ടറി വി.കെ.മധു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ യു.സിന്ധു, എസ്.അജയകുമാര്‍, വി.ശശികല, ആര്‍.സരിത, ജി.സജീബ്കുമാര്‍, എന്‍.സോയാമോള്‍, റ്റി.അജികുമാര്‍, എസ്.ജയരാജ്, തിരുവനന്തപുരം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

---------------

Hindusthan Samachar / Sreejith S


Latest News