മില്മ പാലിന് വില വര്ദ്ധിപ്പിക്കും; നാലു രൂപ കൂട്ടാന് ശുപാര്ശ
Thiruvanathapuram, 29 ഏപ്രില്‍ (H.S.) മില്‍മ പാല്‍ വില വര്‍ദ്ധിക്കുന്നു. ലീറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ശുപാര്‍ശ. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. പട്ടം മില്‍മ ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, യോഗത്തിനിട
milma


Thiruvanathapuram, 29 ഏപ്രില്‍ (H.S.)

മില്‍മ പാല്‍ വില വര്‍ദ്ധിക്കുന്നു. ലീറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ശുപാര്‍ശ. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. പട്ടം മില്‍മ ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, യോഗത്തിനിടെ വില വര്‍ധന നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തീരുമാനം വൈകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മില്‍മ പാലിന് ലീറ്ററിന് നാല് രൂപ വീതം കൂട്ടാന്‍ മില്‍മയ്ക്ക് സര്‍ക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചിട്ടില്ല. പാല്‍വില വര്‍ധന ആറ് മാസം മുന്‍പ് തീരുമാനിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപ്പാക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി നേരത്തെ പറഞ്ഞിരുന്നു.

ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി. പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ.

പാല്‍ ഉല്പാദനം സംസ്ഥാനത്ത് അനുദിനം കുറഞ്ഞു വരുന്നു. കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്.

---------------

Hindusthan Samachar / Sreejith S


Latest News