Enter your Email Address to subscribe to our newsletters

Thiruvanathapuram, 29 ഏപ്രില്‍ (H.S.)
തിരുവനന്തപുരം: ഭാവിയിലെ വരള്‍ച്ച മുന്‍നിര്‍ത്തി കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് 14 ജില്ലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ സംസ്ഥാനതല അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. കുടിവെള്ളത്തിന്റെ ആവശ്യകത ഓരോ വര്‍ഷവും കൂടി വരികയാണ്. സമീപ ഭാവിയില്‍ തന്നെ ഇത്തരം രീതികളിലേക്ക് കടക്കേണ്ട സാഹചര്യമാകും നേരിടുക. ഇതു മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ രൂപം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മൈക്രോ ജലസംഭരണികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെ സംഭരിക്കുന്ന ജലം പൈപ്പ് വഴി പ്രധാന ടാങ്കിലേക്ക് എത്തിക്കുന്നതു വഴി ജലംസഭരണം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. തമ്മനത്ത് ടാങ്ക് തകര്‍ന്നതു മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പകരം സംവിധാനം ഒരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അവലോകന യോഗത്തില്‍ എല്ലാ ജില്ലയില്‍ നിന്നുമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എറണാകുളം നായരമ്പലം, തൃക്കാക്കര, കടമക്കുടി മേഖലകളില്‍ 4 ദിവസത്തിലൊരിക്കല്‍ മാത്രമാണ് വെള്ളം കൊടുക്കാന്‍ കഴിയുന്നത്. ജലക്ഷാമം മൂലമുള്ള താല്‍ക്കാലിക ക്രമീകരണം മാത്രമാണിത്. ഇതു പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പച്ചാളം, വടുതല ഭാഗങ്ങളില്‍ ജലക്ഷാമം നേരിടുന്നതായും യോഗത്തില്‍ റിപ്പോര്‍്ട്ട ചെയ്തു. അവിടെയുള്ള ഒരു ഓവര്‍ ഹെഡ് ടാങ്കുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ആണ് കാരണം. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കാമെന്ന് സൂപ്രണ്ടിങ് എഞ്ചിയര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
കോട്ടയം
തണ്ണീര്‍മുക്കം ബണ്ട് തുറന്നപ്പോള്‍ ഓര് വെള്ളം കയറി. ഇതോടെ ജലത്തില്‍ ഉപ്പിന്റെ അംശം കൂടി. താല്‍ക്കാലിക ബണ്ട് നിര്‍മിക്കുകയാണ് പോംവഴി. നടപടി സ്വീകരിക്കാന്‍ ഐ ആന്‍ഡ് എയ്ക്ക് നിര്‍ദേശം നല്‍കി. താഴത്താങ്ങാടി, അയ്മനം ഭാഗത്താണ് ബണ്ട് നിര്‍മി്‌ക്കേണ്ടത്.
പാലക്കാട്
മലമ്പുഴ ഡാമില്‍ നിന്ന് കുടിവെള്ളത്തിന് മാത്രമേ വെള്ളം നിലവില്‍ പുറത്തുവിടുന്നുള്ളൂ. എന്നാല്‍ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയിലെ ജലം ശേഖരിക്കുന്ന കിണറുകളില്‍ എത്തിക്കുന്ന തരത്തില്‍ സ്പില്ലിങ് വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചെളി കയറാനുള്ള സാധ്യത പരിഗണിച്ച് പ്രഷര്‍ കുറച്ച് പമ്പിങ് നടത്താനും നിര്‍ദേശം നല്‍കി.
ഗ്രൗണ്ട് വാട്ടര്‍
15 റിഗ്ഗുകള്‍ വയനാട് ഒഴികെയുള്ള 14 ജില്ലകളിലായിട്ട് ഉണ്ട്. 89 പുതിയ സ്‌കീമുകള്‍ നടന്നു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ 1665 കുടുംബങ്ങള്‍ക്ക കൂടി വാട്ടര്‍ സപ്ലൈ സാധിക്കും.
അതിരൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരമാവധി ലഘൂകരിക്കാനും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് കുടിവെള്ള ക്ഷാമം കുറയ്ക്കുന്നതിനായുമുള്ള പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
---------------
Hindusthan Samachar / Sreejith S