Enter your Email Address to subscribe to our newsletters

Kochi, 29 ഏപ്രില്‍ (H.S.)
നടന്‍ ഷിയാസ് കരീമിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം വ്യാജമെന്ന ആരോപണവുമായി ഭാര്യ ദര്‍ഫ്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നല്‍കിയ പരാതിക്ക് പിന്നാലെ ഷിയാസിന്റെതെന്ന പേരില്‍ പ്രചരിച്ച ശബ്ദസന്ദേശങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ കൈവശം എല്ലാ തെളിവുകളുമുണ്ടെന്നും ദര്‍ഫ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയുമാണ് ദര്‍ഫ പ്രതികരണം അറിയിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദര്‍ഫ ഇന്‍സ്റ്റാഗ്രാമില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
''ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. 'ഭര്‍ത്താവ് ഇട്ടിട്ട് പോയി, കാമുകന്റെ കൂടെ മക്കളും പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം'. മോളാണ് പോലും. ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും. സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍. അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്‌കര്‍ ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല. പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു നടന്ന ഇവര്‍ക്ക് ഇപ്പോള്‍ പാവം കല്യാണം കഴിഞ്ഞത് പോലും അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്,'' ദര്‍ഫ പറയുന്നു.
ഷിയാസ് പങ്കുവച്ച വിശദീകരണ വിഡിയോയ്ക്കു താഴെ, ''പേടിക്കണ്ട ബേബി, നമ്മുടെ കയ്യില്‍ എല്ലാ തെളിവുകളുമുണ്ട്; നമുക്ക് മുന്നോട്ട് പോകാം.'' എന്ന് ദര്‍ഫ കമന്റ് ചെയ്തിരുന്നു. ശബ്ദരേഖകള്‍ വിവിധയിടങ്ങളില്‍ നിന്നും എടുത്ത് കൂട്ടി യോജിപ്പിച്ചതാണെന്നും അധികം വൈകാതെ സത്യം പുറത്തുവരുമെന്നും ദര്‍ഫ പ്രതികരിച്ചിട്ടുണ്ട്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷിയാസ് കരീം പ്രതികരിച്ചത്. പരാതിക്കാരിക്ക് തന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഉമ്മയുടെയും സഹോദരിയുടെയും പക്കല്‍ നിന്നും അവര്‍ വാങ്ങിയ പണവും സ്വര്‍ണ്ണവും തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ഷിയാസ് വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S