വിരമിച്ച ശേഷവും ഔദ്യോഗിക ചിഹ്നം സ്വകാര്യ കാറില് സൂക്ഷിച്ച മുന് ഡിജിപി ടോമിന് തച്ചങ്കരിക്ക് 250 രൂപ പിഴയിട്ടു
Thiruvanathapuram, 29 ഏപ്രില്‍ (H.S.) സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്രം വച്ച് യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴയിട്ടത്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുട
tomin thachankary


Thiruvanathapuram, 29 ഏപ്രില്‍ (H.S.)

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്രം വച്ച് യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 250 രൂപയാണ് പിഴയിട്ടത്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിഴയിടല്‍ നടപടി.

സര്‍വീസില്‍നിന്ന് വിരമിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതാണ് വിവാദമായത്. കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോട് ചേര്‍ന്ന് ത്രീ സ്റ്റാര്‍ ബോര്‍ഡ് കാണപ്പെട്ടത്. ബോര്‍ഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവര്‍ മാറ്റിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായിരുന്നു.

എന്നാല്‍ താന്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോര്‍ഡ് മറച്ച നിലയിലായിരുന്നുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ബോര്‍ഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോടായിരുന്നു റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കും. അധികാര ചിഹ്നങ്ങള്‍ ദുരുപയോഗിക്കുന്നത് ആള്‍ മാറാട്ടത്തിന് തുല്യമെന്നാണ് പരാതി.

---------------

Hindusthan Samachar / Sreejith S


Latest News