സമഗ്ര പദ്ധതികൾ പ്രഖ്യാപിച്ച് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക; ശ്രീധരൻ പിള്ള പ്രസിദ്ധീകരിച്ചു.
Kerala, 03 ഏപ്രില്‍ (H മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും കായിക- ആരോഗ്യ മേഖലയ്ക്കും കാർഷിക - നൈപുണ്യ- സ്ത്രീശക്തികരണ പദ്ധതികൾ അടക്കം സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശ
സമഗ്ര പദ്ധതികൾ പ്രഖ്യാപിച്ച് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക; ശ്രീധരൻ പിള്ള പ്രസിദ്ധീകരിച്ചു.


Kerala, 03 ഏപ്രില്‍ (H

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും കായിക- ആരോഗ്യ മേഖലയ്ക്കും കാർഷിക - നൈപുണ്യ- സ്ത്രീശക്തികരണ പദ്ധതികൾ അടക്കം സമഗ്ര രൂപരേഖ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തത്. കേന്ദ്രസർക്കാറുമായി അടുത്തുനിൽക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രകടനപത്രികളുടെ പ്രകാശനം ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ ഗോവ ഗവർണറുമായ

Adv. പി എസ് ശ്രീധരൻപിള്ള നിർവഹിച്ചു.

ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതം സാമ്പത്തിക ശക്തിയായി മാറുന്ന ഭരണമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ശ്രീധരൻ പിളള പറഞ്ഞു. പ്രൊഫസർ ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഘത്തിന്റെ സമ്മേളത്തിന് പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ മത്സരിക്കുന്നത് എന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

കേരളത്തിലും രാജ്യത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾ . ഉപ്പ് വച്ചകാലം പോലെ ആയി മാറിയെന്നും ഈ തെരഞ്ഞെടുപ്പ് ദേശീയ ജനാധിപത്യസഖ്യത്തെ ജനം തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം കുട്ടി ചേർത്തു.

നാടിനെയും മനുഷ്യരെയും പാർട്ടിയെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിയാണ് പി കെ കൃഷ്ണദാസ് നല്ല മാതൃകയായ പി കെ കൃഷ്ണദാസിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / Sreejith S


Latest News