ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Hyderabad , 03 ഏപ്രില് (H.S.) ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്ര
Narendra Modi


Hyderabad , 03 ഏപ്രില് (H.S.)

ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ കേരളത്തിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. ടീം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ സഞ്ജു പുറത്തെടുത്ത പോരാട്ടവീര്യം ഒരു യഥാർത്ഥ കളിക്കാരന്റെ അടയാളമാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ന് ക്രിക്കറ്റ് സീസൺ നടക്കുകയാണ്. സഞ്ജു സാംസണിന്റെ പ്രകടനത്തിൽ നിന്ന് കേരളത്തിലെ ജനങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട്. ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നപ്പോൾ അദ്ദേഹത്തിന്റെ പ്രകടനം പെട്ടെന്ന് അതിന്റെ ഉച്ചസ്ഥായിയിലായി. തുടക്കം മുതൽ അവസാനം വരെ സഞ്ജുവിന്റെ ഏകാഗ്രതയും ആത്മവിശ്വാസവും തീവ്രതയും വർധിച്ചുകൊണ്ടിരുന്നു. ടീമിന് ഏറ്റവും അത്യാവശ്യമുള്ള ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവനാണ് യഥാർത്ഥ താരം, പ്രധാനമന്ത്രി വ്യക്തമാക്കി.

റെക്കോർഡുകൾ തിരുത്തിക്കുറിച്ച സഞ്ജു

ലോകകപ്പിലെ അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 27 ഫോറുകളും 24 സിക്സറുകളും താരം പറത്തി. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവാണ്. 2014-ൽ വിരാട് കോലി കുറിച്ച 319 റൺസ് എന്ന റെക്കോർഡ് മറികടന്ന്, ഒരു ടി20 ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന ബഹുമതിയും സഞ്ജു സ്വന്തമാക്കി.

ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വലിയ സ്കോറുകൾ നേടാനായില്ലെങ്കിലും, വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ പുറത്താകാതെ നേടിയ 97 റൺസാണ് സഞ്ജുവിന്റെ കുതിപ്പിന് തുടക്കമിട്ടത്. തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ 89 റൺസും, ന്യൂസിലൻഡിനെതിരായ ഫൈനലിൽ വീണ്ടും 89 റൺസും നേടി സഞ്ജു ടീമിന്റെ നെടുംതൂണായി.

ചരിത്രം കുറിച്ച് ഇന്ത്യ

2026ലെ ടി20 ലോകകപ്പിൽ മാർച്ച് 8ന് നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ്വ നേട്ടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്:

സ്വന്തം മണ്ണിൽ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീം.

2024-ലെ വിജയത്തിന് ശേഷം തുടർച്ചയായി കിരീടം നിലനിർത്തുന്ന ആദ്യ ടീം.

മൂന്ന് തവണ (2007, 2024, 2026) ലോകകിരീടം ഉയർത്തുന്ന ആദ്യ ടീം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News