Enter your Email Address to subscribe to our newsletters

Newdelhi , 03 ഏപ്രില് (H.S.)
ഏപ്രിൽ നാലിന് ഗുജാറാത്തിലെ വാദിനാർ തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ പിങ് ഷുൻ എന്ന കപ്പൽ ചൈനയിലേക്ക് വഴിമാറി സഞ്ചിരിക്കുന്നതായി റിപ്പോർട്ട്. അമേരിക്ക ഉപരോധങ്ങളെ തുടർന്ന് ഏഴ് വർഷമായി നിർത്തി വച്ചിരുന്ന ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിച്ചിരുന്നു.
ആഫ്രിക്കൻ രാജ്യമായ എസ്വാതിനിയുടെ പതാക ഘടിപ്പിച്ച കപ്പലിൽ ഏകദേശം ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഏപ്രിൽ നാലിന് ഗുജറാത്തിലെ ദീൻദായാൽ തുറമുഖത്ത് കപ്പൽ അടുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഇന്ത്യ ലക്ഷ്യസ്ഥാനത്തിൽ നിന്ന് മാറി സഞ്ചരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
കപ്പൽ ഇപ്പോൾ ചൈനയിലേക്കാണ് നീങ്ങുന്നതെന്നും കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക് സ്ഥാപനമായ കെപ്ലറിലെ റിഫൈനിംഗ് ആൻഡ് മോഡലിംഗ് ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു. പേയ്മെൻ്റ് നിബന്ധനകളിലെ മാറ്റവുമായി ബന്ധപ്പെട്ടാണ് ലക്ഷ്യസ്ഥാനത്തിൽ മാറ്റം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അമേരിക്കയുടെ ഉപരോധം നേരിടുന്ന, ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന പിങ് ഷുൻ എന്ന ടാങ്കർ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഗുജറാത്തിലെ വാദിനാറിലേക്ക് വരാനിരുന്ന കപ്പലാണിത്. ഏഴ് വർഷത്തിന് ശേഷം ആരംഭിച്ച വ്യാപരത്തിലാണ് വീണ്ടും പ്രതിസന്ധി നേരിടുന്നത്. ഇറാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഷിപ്പ്മെൻ്റായി മാറേണ്ടതായിരുന്നു ഈ വ്യാപാരം. പേയ്മെൻ്റ്, ഇൻഷുറൻസ് പ്രശ്നങ്ങൾ കാരണം കപ്പൽ ചൈനയിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 30-60 ദിവസത്തെ ക്രെഡിറ്റ് വിൻഡോ വാഗ്ദാനം ചെയ്യുന്നതിന് പകരം മൂൻകൂർ പേയ്മെൻ്റുകൾ ഇറാൻ ആവശ്യപ്പെട്ടിരുന്നു.
2019 ൽ ട്രംപ് ഭരണൂടം ഇറാനെതിരെ കർശനമായ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർമായും നിർത്തിവെച്ചിരുന്നത്. നിലവിലെ ആഗോള രാഷട്രീയ സാഹചര്യങ്ങൾക്കിടയിലും രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷക്ക് മുൻണന നൽകിക്കൊണ്ടുള്ള നിർണ്ണായകമായ നീക്കമായാണ് വീണ്ടും വ്യാപാരം ആരംഭിച്ചത്.
ഇറാൻ ഇസ്രയേൽ സംഘർഷം നിലനിൽകുന്ന പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിച്ചിരുന്നു. എന്നാൽ ഇന്ത്യ, ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ തുടങ്ങിയ സൗഹൃദ രാജ്യങ്ങൾക്ക് തടസമില്ലാതെ ഹോർമൂസിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.
നേരത്തെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 10 മുതൽ 12 ശതമാനം വരെ ഇറാനിൽ നിന്നായിരുന്നു. ഭൂമിശാസ്ത്രപരമായ സാമീപ്യവും ഇറാനിയൻ ക്രൂഡ് ഓയിലിൻ്റെ ഗുണമേന്മയും ഇന്ത്യയ്ക്ക് ഏറെ ലാഭകരമായിരുന്നു. എന്നാൽ 2019-20 കാലഘട്ടത്തിൽ ഇറക്കുമതി പൂജ്യം ശതമാനത്തിലേക്ക് താഴ്ന്നതോടെ സൗദി അറേബ്യ, ഇറാഖ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR