'ലവ് ജിഹാദി'ന് കേരള സര്ക്കാര് കൂട്ടുനില്ക്കുന്നു; വിവാദ പരാമര്ശവുമായി ആര്. ശ്രീലേഖ
Thiruvananthapuram , 03 ഏപ്രില് (H.S.) കേരളത്തിലെ സ്ത്രീ സുരക്ഷയെയും ''ലവ് ജിഹാദ്'' വിഷയത്തെയും കുറിച്ചും വിവാദ പരാമർശവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ രംഗത്ത്. സംസ്ഥാനത്ത് ലവ് ജിഹാദ് പോലുള്ള പ്രവണതകള് ശക്തമാണെന്നും എന്നാല് സർക്
R Sreelekha


Thiruvananthapuram , 03 ഏപ്രില് (H.S.)

കേരളത്തിലെ സ്ത്രീ സുരക്ഷയെയും 'ലവ് ജിഹാദ്' വിഷയത്തെയും കുറിച്ചും വിവാദ പരാമർശവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ രംഗത്ത്.

സംസ്ഥാനത്ത് ലവ് ജിഹാദ് പോലുള്ള പ്രവണതകള് ശക്തമാണെന്നും എന്നാല് സർക്കാർ ഇതിന് നേരെ കണ്ണടയ്ക്കുകയാണെന്നുമാണ് ശ്രീലേഖയുടെ ആരോപണം. ഇത്തരത്തിലുള്ള നിസ്സംഗത കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് അവർ വിമർശനം ഉന്നയിച്ചു.

സർക്കാരിനെതിരെ രൂക്ഷ വിമർശനം

കേരളത്തില് സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള് വർദ്ധിച്ചുവരികയാണെന്നും ഇതില് ലവ് ജിഹാദിന് വലിയ പങ്കുണ്ടെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കേസുകളില് കൃത്യമായ അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ താല്പ്പര്യങ്ങളാണ് സർക്കാരിനെ ഇതില് നിന്ന് പിന്നോട്ട് വലിക്കുന്നത്. ലവ് ജിഹാദ് എന്നത് വെറും മിഥ്യയല്ലെന്നും അത് യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്ന ഒട്ടേറെ സംഭവങ്ങള് തന്റെ സർവീസ് കാലയളവില് കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.

സ്ത്രീ സുരക്ഷയില് വീഴ്ചയെന്ന് ശ്രീലേഖ

സ്ത്രീകള്ക്ക് നിർഭയമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ശ്രീലേഖ ആരോപിക്കുന്നു. സൈബർ ഇടങ്ങളിലും പുറത്തും സ്ത്രീകള് വേട്ടയാടപ്പെടുന്നു. ലവ് ജിഹാദിന് ഇരയാകുന്ന പെണ്കുട്ടികളുടെ കുടുംബങ്ങള് സഹായത്തിനായി അധികൃതരെ സമീപിക്കുമ്പോള് പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. ഈ സാഹചര്യം മുതലെടുത്ത് പല ക്രിമിനല് സംഘങ്ങളും പെണ്കുട്ടികളെ വലയിലാക്കുന്നുവെന്നും ഇതിന് ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പൊലീസ് ഉദ്യോഗസ്ഥയായിരുന്ന കാലത്ത് ലഭിച്ച വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്ന് ശ്രീലേഖ വ്യക്തമാക്കി. നിലവില് ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗണ്സിലർ കൂടിയായ ശ്രീലേഖ നിയമസഭാ തിരഞ്ഞെടുപ്പില് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥികൂടിയാണ്. കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും സ്ത്രീകള്ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള് തടയാൻ കർശനമായ നിയമനിർമ്മാണം ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു.

ശ്രീലേഖയുടെ ഈ പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളില് വരും ദിവസങ്ങളില് കൂടുതല് പ്രതികാരങ്ങള്ക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. ഏതാനും ദിവസങ്ങള്ക്കുള്ളില് നടക്കുന്ന തിരഞ്ഞെടുപ്പില് ഈ വിഷയം രാഷ്ട്രീയമായി ബിജെപിക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയാം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News