കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ് - ശശി തരൂർ
Malappuram, 03 ഏപ്രില്‍ (H.S.) മലപ്പുറം: കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നും ഈ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരണമെന്നും ശശി തരൂർ എം.പി. മലപ്പുറം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി
Sashi


Malappuram, 03 ഏപ്രില്‍ (H.S.)

മലപ്പുറം: കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നും ഈ ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരണമെന്നും ശശി തരൂർ എം.പി. മലപ്പുറം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം മീമ്പാട്ട് തറവാട്ടിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം സാമ്പത്തിക രംഗത്ത് കേരളം ഏറെ പിന്നിലാണ് .ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറി. വികസനത്തിന് ചിലവാക്കേണ്ട തുകയുടെ ഇരട്ടിയാണ് സർക്കാർ പലിശ അടയ്ക്കാനായി മാറ്റിവെക്കുന്നത്. ഓണം ബോണസ് നൽകാൻ പോലും കടമെടുക്കേണ്ടി വരുന്ന ഗതികേടിലാണ് സംസ്ഥാനമെന്നും അദ്ദേഹം വിമർശിച്ചു.

കേരളം ഒരു 'ഓൾഡ് ഏജ് ഹോം' ആയി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ മിടുക്കരായ യുവാക്കൾ തൊഴിലവസരങ്ങൾ തേടി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഓടിപ്പോകുകയാണ്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന 'ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ആക്ട്' കൊണ്ടുവരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ ആധുനിക കോഴ്സുകൾ കേരളത്തിൽ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി,പി ഉബൈദുള്ള എം.എൽ.എ,സുഭാഷിണി,

പി സി വേലായുധൻക്കുട്ടി, പി എ സലാം, ഖാദർ മേൽമുറി, കെ എ സുന്ദരൻ, പരി ഉസ്‌മാൻ, പി കെ ബാവ, അഡ്വ. വി റിനിഷ, ജിതേഷ് ജി അനിൽ, ജിജി മോഹൻ,

ഹാരിസ് ആമിയൻ, എ എം അബൂബക്കർ, സമീർ മുണ്ടുപറമ്പ

പ്രസംഗിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News