'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക്
Alappuzha , 03 ഏപ്രില് (H.S.) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ സുപ്രധാന ഘടകങ്ങള് എടുത്ത് പറഞ്ഞ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. എല്ഡിഎഫിന്റെ പത്രിക പ്രധാനമായും 6 തൂണുകളിലാണ് സ്ഥാപിക
Thomas Isaac


Alappuzha , 03 ഏപ്രില് (H.S.)

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ സുപ്രധാന ഘടകങ്ങള് എടുത്ത് പറഞ്ഞ് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്.

എല്ഡിഎഫിന്റെ പത്രിക പ്രധാനമായും 6 തൂണുകളിലാണ് സ്ഥാപിക്കപ്പെട്ടതെന്നും മറ്റ് രണ്ട് മുന്നണികളില് ആർക്കാണ് ഇത്തരത്തില് വിശാലമായ വികസന കാഴ്ചപ്പാടുകള് ഉള്ളതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ഡോ. ടിഎം തോമസ് ഐസക്കിന്റെ വാക്കുകള്:

ഇടതുപക്ഷ ജാനാധിപത്യ മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 950 വികസന നിർദ്ദേശങ്ങളുടെ ബാഹുല്യത്തില് ചിലപ്പോള് മൊത്തം ചിത്രം ഒരു പക്ഷേ മുങ്ങിപോകാം . അതുകൊണ്ട് പ്രകടന പത്രികയുടെ ഈ ആറു തൂണുകളെ കുറിച്ചു ഹ്രസ്വമായി വിവരിക്കാം .

1 . വിജ്ഞാന സമ്ബദ് ഘടനയിലേക്കുള്ള പരിവർത്തനം

ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ കോടി രൂപയുടെ നിക്ഷേപമാണ് നൂതന വ്യവസായ തുറകളില് പ്രതീക്ഷിക്കുന്നത് . പശ്ചാത്തല സൗകര്യ മേഖലയില് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപവും . ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായപരിഷ്കരണത്തിനു നിർദ്ദേശങ്ങള് ഉണ്ട് .പഠിക്കുന്നവർക്കും പഠിത്തം പൂർത്തിയായവർക്കും നൈപുണ്യ പരിശീലനത്തിന് വിശദമായ പരിപാടിയുണ്ട് . ഇതിലെല്ലാം വിദേശത്തും നാട്ടിലുമുള്ള മലയാളി പ്രൊഫെഷനല്കളുടെ സേവനം പ്രയോജനപ്പെടുത്തും . ഇവയുടെയൊക്കെ അടിസ്ഥാനത്തില് കേരളം വിജ്ഞാന സമ്ബദ് ഘടനയായി രൂപാന്തരപ്പെടും . ബന്ധപ്പെട്ടുള്ള വികസന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഒരു വിജ്ഞാന സമ്ബദ് ഘടനക്കുള്ള വികസന സൂചികക്ക് രൂപം നല്കും . മൂന്നു മാസത്തിലൊരിക്കല് സൂചിക പുതുക്കും . അതുവഴി ഏതൊരു പൗരനും എളുപ്പത്തില് പുരോഗതി വിലയിരുത്താൻ ആകും.

2 . ഉള്ച്ചേർന്ന വികസനം

എല്ലാവരും വികസന നേട്ടങ്ങളില് പങ്കാളികള് ആവണം . ഇതിനുള്ള വികസന നിർദ്ദേശങ്ങള് മുഖ്യമായും നാല് ആണ് :- കേവല ദാരിദ്ര്യം ഇല്ലായിമ ചെയ്യുക , 50 ശതമാനം സ്ത്രീകള്ക്ക് തൊഴില് ഉറപ്പ് വരുത്തുക, സമ്ബൂർണ വയോജന പരിരക്ഷ ഉറപ്പ് വരുത്തുക , കൃഷി തുടങ്ങിയ ഉപജീവന തുറകള് ശക്തിപ്പെടുത്തുക . ഇവയുടെ നല്ല പങ്കു പ്രവർത്തനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അധികാരവികേന്ദ്രികരണത്തിന്റെ നവീകരണത്തിന് നവകേരള ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിക്കും. ഇവയെല്ലാമായി ബന്ധപ്പെട്ട വികസന പ്രവർത്തങ്ങള്ക് വലിയ തോതില് സന്നദ്ധ പ്രവർത്തനങ്ങള് അനിവാര്യമാണ് .എല്ലാ മേഖലയിലെയും സന്നദ്ധ പ്രവർത്തകരുടെ സേവനത്തിനു സാമൂഹിക അംഗീകാരം നല്കുന്നതിന് ഒരു സന്നദ്ധ സേവന ക്രെഡിറ്റ് ബാങ്ക് ആരംഭിക്കും .

3. വികസനത്തില് സ്ത്രീ തുല്യത

ഏറ്റവും പ്രധാനം സ്ത്രീകളുടെ തൊഴില് പങ്കാളിത്തം ഉയർത്താനുള്ള പ്രസ്ഥാനമാണ് . അതിക്രമങ്ങള്ക് എതിരെ ക്രൈം മാപ്പിങ് , വനിതാ ഘടക പദ്ധതിയുടെ പരിഷ്കാരം , കുടുംബശ്രീയുടെ നവീകരണം തുടങ്ങിയവ മറ്റു പ്രധാന പ്രവർത്തങ്ങളാണ് .

4. പരിസ്ഥിതി സൗഹൃദ കേരളം

സമ്ബൂർണ ശുചിത്വം , വന പരിപാലനം ,ഹരിത കേരളം ,ദുരന്ത നിവാരണം , ജലാശയങ്ങള് വീണ്ടെടുക്കല് ,നീർത്തട ആസൂത്രണം തുടങ്ങിയ ഒട്ടനവധി പാരിസ്ഥിക സന്തുലന പരിപാടികള് പ്രകടന പത്രികയുടെ ഭാഗം ആണ് .

5 . മതനിരപേക്ഷതയും പുരോഗമന സംസ്കാരവും

ഇതിന് സഹായകരമായ സാംസ്കാരിക സ്പോർട്സ് പൊതു ഇടങ്ങള് വിപുലപ്പെടുത്തും . അഴിമതി രഹിത സദ്ഭരണ ഉറപ്പാക്കും .

6 . ധന സമാഹരണം

സാമൂഹിക ക്ഷേമ ചെലവുകള്ക്ക് റവന്യൂ വരുമാനം വർധിപ്പിച്ചു പണം കണ്ടെത്തും . പശ്ചാത്തല സൗകര്യത്തിനുള്ള മൂലധന ചിലവുകള്ക്ക് ബജറ്റിന് പുറത്തു വായ്പ്പ എടുത്ത് പണം കണ്ടെത്തും . വിഭവ സമാഹരണത്തിനു കേന്ദ്രം ഉയർത്തുന്ന പ്രതിബന്ധങ്ങള് മറികടക്കും , കിഫ്ബി മുന്നോട്ട് കൊണ്ടുപോകും .

ഇതാണ് കേരളത്തിന്റെ വികസനത്തിന് ഇടതുക്ഷ ജനാധിപത്യമുന്നണി മുന്നോട്ട് വെക്കുന്ന തന്ത്രത്തിന്റെ സാരാംശം . ഇനി എല് ഡി എഫിന്റെ പ്രകടന പത്രികയെ യു ഡി എഫിന്റെ പ്രകടനപത്രികയുമായി താരതമ്യപ്പെടുത്തി വിലയിരുത്തു . ഇടതുപക്ഷത്തിന്റെ പോലെ സമഗ്രമായ ഒരു കാഴ്ചപ്പാട് പ്രകടന പത്രികക്ക് പിന്നില് കാണാൻ ആകുമോ ? രണ്ടിന്റെയും ഏറ്റവും വലിയ ദൗർബല്യം കൃത്യമായ ഒരു ധനകാര്യ തന്ത്രം ഇല്ലെന്നുള്ളതാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News